പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന പ്രചരണം വ്യാജം; കര്‍ശന നടപടികള്‍ സ്വീകരിക്കും

പ്രതീകാത്മക ചിത്രം

മഴയേത്തുടര്‍ന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന പ്രചരണം വ്യാജമെന്ന് സര്‍ക്കാര്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഇത്തരത്തിലെ പ്രചരണം വ്യാജമെന്ന് അറിയിച്ചിട്ടുണ്ട്. വാട്‌സാപ്പിലും മറ്റ് സോഷ്യല്‍ മീഡിയയിലും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ വളരെ വേഗം പ്രചരിക്കുകയാണ്. ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.

കേരളത്തില്‍ മഴ കനക്കുന്ന സാഹര്യത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് നിര്‍ദേശവുമായി എറണാകുളം ജില്ല കലക്ടര്‍തന്നെ രംഗത്തെത്തിയിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. ശരിയാണെന്ന് ഉറപ്പുവരുത്തിയ
വിവരങ്ങള്‍ മാത്രം പങ്കുവെക്കുക. വിളിച്ച് വെരിഫൈ ചെയ്ത വിവരങ്ങള്‍ വെരിഫൈ എന്ന് വ്യക്തമാക്കി തീയതിയും സമയവും ഉല്‍പ്പെടുത്തി മാത്രം ഷെയര്‍ചെയ്യാന്‍ ശ്രമിക്കണമെന്ന് കലക്ടര്‍ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ പ്രളയകാലത്തെ ഫോട്ടോകള്‍ ഇപ്പോഴത്തേതെന്ന നിലയില്‍ ഷെയര്‍ ചെയ്ത് വരാന്‍ സാധ്യതയുണ്ട്. തെറ്റായ ഒരു വിവരം ജനങ്ങളുടെ ജീവനെ പ്രതികൂലമായി ബാധിക്കും. വൈദഗ്ദ്ധ്യമുള്ളവര്‍ മാത്രം അപകടമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പാടുള്ളു. അല്ലാത്തതെയുള്ള രക്ഷാപ്രവര്‍ത്തനം കൂടുതല്‍ അപകടം വരുത്തിവെക്കുന്നതിന് തുല്യമാകുകയെന്നും കലക്ടര്‍ പറഞ്ഞു.

Also Read: അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട; വാവെയ് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ചു

കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

1. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. കണ്‍ഫേം ചെയ്തിട്ട് മാത്രം വിവരങ്ങള്‍ പങ്കുവെക്കുക. വിളിച്ച് വെരിഫൈ ചെയ്ത വിവരങ്ങള്‍ ‘വേരിഫൈഡ്‌’ എന്ന് വ്യക്തമാക്കി തീയതിയും സമയവും വ്യക്തമാക്കി മാത്രം ഷെയര്‍ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുക.

2. കഴിഞ്ഞ പ്രളയകാലത്തെ ഫോട്ടോകള്‍ ഇപ്പോഴത്തേതെന്ന നിലയില്‍ ഷെയര്‍ ചെയ്ത് വരാന്‍ സാധ്യതയുള്ളതുകൊണ്ട് പരിശോധിക്കുക, ക്രോസ് ചെക്ക് ചെയ്യുക.

3. തെറ്റായ ഒരു വിവരം ജനങ്ങളുടെ ജീവനെ പ്രതികൂലമായി ബാധിക്കും. സൂക്ഷിക്കുക.

4. വൈദഗ്ദ്ധ്യമുള്ളവര്‍ മാത്രം അപകടമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പാടുള്ളു. അല്ലാത്തത് കൂടുതല്‍ അപകടം വരുത്തിവെക്കുന്നതിന് തുല്യമാകും.

5. ജാഗ്രതപാലിക്കുക. സര്‍ക്കാര്‍/അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.

Also Read: സോഷ്യല്‍ മീഡിയയില്‍ രക്ഷാപ്രവര്‍ത്തന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ശ്രദ്ധക്ക്,’വെരിഫൈ’ ചെയ്ത വിവരങ്ങള്‍ മാത്രം ഷെയര്‍ചെയ്യുക:എറണാകുളം ജില്ല കലക്ടര്‍

DONT MISS
Top