അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട; വാവെയ് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ചു

ചൈനീസ് ഇലക്ട്രോണിക് ഭീമന്‍ വാവെയ് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ചു. ഹാര്‍മണി ഒഎസ് എന്നാണ് ഈ ഒഎസ് അറിയപ്പെടുക. തങ്ങളുടെ സ്മാര്‍ട്ട് ഉപകരണങ്ങളിലെല്ലാം ഈ ഒഎസ് പ്രവര്‍ത്തിക്കുമെന്ന് വാവെയ് അവകാശപ്പെട്ടു.

അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധമാണ് വാവെയ് കമ്പനിയെ വേഗത്തില്‍ ഒഎസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ആന്‍ഡ്രോയ്ഡ് ഒഎസ് ഇനിമുതല്‍ ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല എന്ന അവസ്ഥ സംജാതമായപ്പോള്‍ കമ്പനിയുടെ മുന്നോട്ടുപോക്കിനുവേണ്ടി ഒഎസ് നിര്‍മിക്കുകയല്ലാതെ മറ്റ് വഴികള്‍ വാവെയ്ക്ക് ഉണ്ടായിരുന്നില്ല.

എന്നാല്‍ അമേരിക്ക ഉപരോധം പിന്‍വലിക്കുകയും ആന്‍ഡ്രോയ്ഡ് ഒഎസ് ഉപയോഗിക്കാന്‍ സമ്മതിക്കുകയും ചെയ്തു. പക്ഷേ സ്വന്തം ഒഎസ് നിര്‍മാണത്തില്‍നിന്ന് വാവെയ് പിന്‍മാറിയില്ല. ഇപ്പോള്‍ അവതരിപ്പിച്ച ഹാര്‍മണി ഒഎസ് ഏതൊക്കെ മോഡലുകളിലാണ് നല്‍കുക എന്നത് വാവെയ് വെളിപ്പെടുത്തിയില്ല.

ഒഎസ് നിര്‍മാണത്തില്‍നിന്ന് പിന്മാറി എന്ന ചിന്തയുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന വ്യക്തമായ സന്ദേശമാണ് ഇതോടെ അമേരിക്കയ്ക്കും ഗൂഗിളിനും വാവെയ് നല്‍കിയിരിക്കുന്നത്. തിരിച്ചടി ഭയന്നാണ് അമേരിക്ക വാവെയ് കമ്പനിക്ക് ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയതും.

Also Read: പറയുന്നവര്‍ പറഞ്ഞോട്ടെ എന്ന് ആരാധകര്‍; അങ്ങനെയാണെങ്കില്‍ കഴിഞ്ഞതിനേക്കാള്‍ കട്ടയ്ക്ക് കൂടെയുണ്ടാകുമെന്ന് ടോവിനോ

DONT MISS
Top