“ഇപ്പോഴത്തെ ജീവിതം നരക തുല്യം, സഹായിക്കണം”; സൂപ്പര്‍സ്റ്റാറിനോട് സഹായം അഭ്യര്‍ത്ഥിച്ച് നടി വിജയലക്ഷ്മി

മോഹന്‍ലാല്‍ നായകനായ ദേവദൂതന്‍, തമിഴില്‍ ഫ്രണ്ട്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് വിജയലക്ഷ്മി. തെന്നിന്ത്യന്‍ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നടി കുറച്ചുനാളുകള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ, തന്റെ ജീവിതം നരകതുല്യമാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനോട് വിജയലക്ഷ്മി സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. രജനിയെ നേരിട്ട് കണ്ട് തന്റെ പ്രയാസങ്ങള്‍ അറിയിക്കണമെന്നും അതിനായി സഹായിക്കണമെന്നുമാണ് വീഡിയോയിലൂടെ വിജയലക്ഷ്മി തലൈവര്‍ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Also read:തൃശ്ശൂര്‍ ജില്ലയിലും മഴ കനത്തു; 18 ക്യാമ്പുകളിലായി 447 കുടുംബങ്ങള്‍

വിജയലക്ഷ്മിയുടെ വാക്കുകള്‍:

രജനി സാറിന്റെ ആരാധകര്‍ക്ക് നമസ്‌കാരം. ഞാന്‍ ആര്‍ടിസ്റ്റ് വിജയലക്ഷ്മി. ഫ്രണ്ട്‌സ് എന്ന ചിത്രത്തില്‍ സൂര്യയുടെ ജോഡിയായി അഭിനയിച്ചിട്ടുണ്ട്. പല സിനിമകളിലും നിങ്ങള്‍ എന്നെ കണ്ടുകാണും. ഇപ്പോള്‍ ആറ് മാസമായി ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. അക്കാര്യം നിങ്ങള്‍ മീഡിയ വഴി അറിഞ്ഞു കാണും.

ചെന്നൈയില്‍ താമസിക്കുമ്പോള്‍ തന്നെ ദുരിതത്തിലായിരുന്നു. പിന്നീട് അവിടെ നിന്നും ബംഗളൂരുവിലേക്ക് മാറുകയായിരുന്നു. ഇവിടെയും അവസ്ഥയില്‍ മാറ്റമുണ്ടായില്ല. എന്നാല്‍ പലരും എന്റെ അവസ്ഥയെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഞാന്‍ ഓരോ ദിവസവും കണ്ണീര്‍ പൊഴിക്കുകയാണ്.

എന്റെ സ്വദേശം തിരുനല്‍വേലിയാണ്. അമ്മയും സഹോദരിയും മാത്രമാണ്. അവര്‍ക്ക് വേണ്ടി ജീവിച്ച് ഇന്ന് ഞാന്‍ നരകതുല്യമായ ജീവിതം നയിക്കുകയാണ്. രജനി സാറിനെ എനിക്ക് കാണണം. അദ്ദേഹത്തോട് എന്റെ കഷ്ടപ്പാടുകള്‍ പറയണം. ഇതാണ് എന്റെ അവസാനത്തെ മാര്‍ഗം. ബാക്കിയെല്ലാവരും എന്നെ കൈവിട്ടുകഴിഞ്ഞു.

DONT MISS
Top