ഇത് നാനോ ഹെലികോപ്റ്റര്‍; പൈലറ്റ് മോഹം പൂവണിഞ്ഞില്ലെങ്കിലും മിഥിലേഷിന്റെ സ്വപ്‌നങ്ങള്‍ ഏറെ ഉയരെ

പൈലറ്റാകണമെന്ന മോഹം സഫലമാകാത്തതിനെത്തുടര്‍ന്ന് സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ മോഡലുണ്ടാക്കി ഓടിക്കുകയാണ് ബീഹാര്‍ സ്വദേശി മിഥിലേഷ്. ജീവിത സാഹചര്യങ്ങള്‍ ഒരു പൈലറ്റാകാന്‍ മിഥിലേഷിനെ അനുവദിച്ചില്ലെങ്കിലും താന്‍ ഓടിക്കുന്ന വാഹനം ഒരു കൊച്ചുവിമാനമാക്കി മിഥിലേഷ്.

തന്റെ നാനോ കാറാണ് മിഥിലേഷ് ഒരു ഹെലികോപ്റ്ററാക്കി മാറ്റിയത്. എന്നാല്‍ പറന്നുപൊങ്ങാനൊന്നും ഈ ഹെലികോപ്റ്ററിന് കഴിവില്ല. പക്ഷേ ഇത് ഓടിക്കുമ്പോള്‍ വിമാനം പറത്തുന്ന ഒരു ഫീല്‍ ലഭിക്കുമെന്ന് മിഥിലേഷ് പറയുന്നു.

Also Read: മെല്‍ബണിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാനൊപ്പം തിളങ്ങി വിജയ് സേതുപതി; പൊരുതി നേടിയ അംഗീകാരമെന്ന് ആരാധകര്‍

റോട്ടറി ബ്ലേഡും പിന്നിലെ വാലുമെല്ലാം ഈ ഹെലികോപ്റ്ററിനുമുണ്ട്. അകവശത്തെ നിയന്ത്രണങ്ങളും സമാനം. മിഥിലേഷിന്റെ നാനോ ഹെലികോപ്റ്ററിന്റെ വീഡിയോ താഴെ കാണാം.

View this post on Instagram

If you don’t know how to fly a helicopter, just make your car look like one! 🚁👏 (@ruptly)

A post shared by UNILAD Tech (@uniladtech) on

DONT MISS
Top