ജിയോ കുതിക്കുന്നു; കേരളത്തില്‍ മാത്രം 80 ലക്ഷത്തിലധികം വരിക്കാര്‍

പ്രതീകാത്മക ചിത്രം

മറ്റ് ടെലക്കോം കമ്പനികളെ പിന്നിലാക്കി കേരളത്തില്‍ ജിയോയ്ക്ക് വന്‍ കുതിപ്പ്. ഇന്ത്യ മൊത്തത്തില്‍ കാണപ്പെടുന്ന ജിയോ തരംഗമാണ് ഇപ്പോഴും കേരളത്തില്‍ ആഞ്ഞടിക്കുന്നത്. 80 ലക്ഷത്തിലധികം വരിക്കാരണ് ജിയോയ്ക്ക് കേരളത്തിലുള്ളത്.

8500ല്‍ കൂടുതല്‍ മൊബൈല്‍ ടവറുകളാണ് ജിയോയ്ക്ക് ഉള്ളത്. ഇപ്പോള്‍ത്തന്നെ നെറ്റ്‌വര്‍ക്ക് ലഭ്യതയില്‍ ജിയോ ഒന്നാമതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

331 ദശലക്ഷം വരിക്കാരുള്ള വോഡഫോണ്‍ ഐഡിയയെ പിന്തള്ളിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ടെലക്കോം കമ്പനിയായി ജിയോ മാറിയത്. മികച്ച ആപ്പുകളും മികച്ച ഓഫറുകളും ജിയോയ്ക്ക് തുണയായി. ഇപ്പോള്‍ ഡിറ്റിഎച്ച് സേവനവും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

DONT MISS
Top