ഇനി നോബോള്‍ മൂന്നാം അമ്പയര്‍ പറയും; മാറ്റത്തിന് തയാറെടുത്ത് ഐസിസി

പ്രതീകാത്മക ചിത്രം

ബൗളിംഗ് എന്‍ഡിലെ ബൗളറുടെ കാല്‍ ലൈനില്‍നിന്ന് മുന്നോട്ട് കയറി എറിയപ്പെടുന്ന പന്തുകള്‍ക്ക് നോബോള്‍ വിളിക്കാന്‍ മൂന്നാം അമ്പയറെ ചുമതലപ്പെടുത്തും. ഐസിസിയാണ് ഈ സുപ്രധാന മാറ്റത്തിന് തീരുമാനമെടുത്തത്. ഏതൊക്കെ പരമ്പരകളിലാണ് ഇത് നടപ്പാക്കേണ്ടത് എന്നതുസംബന്ധിച്ച് തീരുമാനമെടുക്കും.

പ്രത്യേകിച്ച് അപ്പീലുകളൊന്നുമില്ലാതെയാകും മൂന്നാം അമ്പയര്‍ ഇക്കാര്യം അറിയിക്കുക. അതുകൊണ്ടുതന്നെ ഫീല്‍ഡ് അമ്പയര്‍ക്ക് ഇത് ശ്രദ്ധിക്കേണ്ടിവരുന്നില്ല. ഇത്തരം നോബോളുകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നില്ല എന്നതിനാലാണ് ഈ മാറ്റവും കൊണ്ടുവരുന്നത്.

രണ്ടുവര്‍ഷം മുമ്പ് ഇംഗ്ലണ്ട്-പാക് പരമ്പരയില്‍ ഇത് നടപ്പാക്കിയിരുന്നു. എന്നാല്‍ ഇത് കൂടുതല്‍ വിപുലമായി ഇനി നടപ്പിലാക്കും. കുറ്റമറ്റരീതിയില്‍ നടപ്പാക്കാനാകും എന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഐസിസി ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരിക.

DONT MISS
Top