ഇന്ത്യ ഒന്നും അറിയിച്ചിരുന്നില്ല: കശ്മീര്‍ വിഷയത്തില്‍ യുഎസ്

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ഒന്നും അറിയിച്ചിരുന്നില്ലെന്ന് അമേരിക്ക. ബുധനാഴ്ച്ചയാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുംമുന്‍പ് ഇന്ത്യയിലെ സര്‍ക്കാര്‍ അമേരിക്കയോട് ഇക്കാര്യം ആലോചിച്ചതുമില്ല എന്നും അമേരിക്ക വ്യക്തമാക്കി.

യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷമാണ് എന്താണ് സംഭവിച്ചത് എന്ന് അമേരിക്ക വ്യക്തമാക്കിയത്. ചില ദേശീയ മാധ്യമങ്ങളാണ് അമേരിക്കയ്ക്ക് ഇക്കാര്യം അറിയാമായിരുന്നു എന്നമട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ പ്രത്യേക പദവികള്‍ എടുത്തുകളയുന്ന നീക്കം നേരത്തെ അറിഞ്ഞിരുന്നെന്ന് പാകിസ്താന്‍ പ്രതികരിച്ചു. ഇക്കാര്യം പാകിസ്താന്‍ യുഎന്നിനെ അറിയിച്ചിരുന്നു. ഇത് തെളിയിക്കുന്ന കത്തും പാകിസ്താന്‍ പുറത്തുവിട്ടു.

Also Read: തലശ്ശേരിക്കടുത്ത് വെണ്ടുട്ടിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തു

DONT MISS
Top