പന്ത് ഭാവിയുടെ താരം, കുറച്ചുകൂടി സമയം അദ്ദേഹത്തിന് നല്‍കൂ: കോലി

വീരാട് കോഹ്‌ലി

ഋഷഭ് പന്തിന് കുറചച്ച് സമയം അനുവദിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഭാവിയില്‍ വളരെയധികം താരമുള്ള താരമാണ് പന്ത്. അദ്ദേഹത്തിന്റെ ചുമലില്‍ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നകത് ശരിയല്ല എന്നും ക്യാപ്റ്റന്‍ പറഞ്ഞു.

അരങ്ങേറ്റ സമയത്തെ അപേക്ഷിച്ച് പന്ത് വളരെയധികം വളര്‍ന്നുകഴിഞ്ഞു. മത്സരങ്ങള്‍ ഫിനിഷ് ചെയ്യുകയും ജയിപ്പിക്കുകയുമാണ് പ്രധാനം. ഇതുപോലെ സ്ഥിരമായി കളിക്കാന്‍ കഴിഞ്ഞാല്‍ പന്ത് തിളങ്ങുന്നത് കാണാമെന്നും കോലി കൂട്ടിച്ചേര്‍ത്തു.

വിന്‍ഡീസ് പര്യടനത്തിലെ മിന്നും കളിമികവാണ് പന്തിനെ ഏവരുടേയും ശ്രദ്ധാകേന്ദ്രമാക്കിയത്. ലോകകപ്പില്‍ തിളങ്ങാന്‍ സാധിക്കാതെപോയതിന്റെ കേടുതീര്‍ക്കുന്ന പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നതും.

DONT MISS
Top