ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്താന്‍ പുറത്താക്കി

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്താന്‍ പുറത്താക്കി. ഇന്ത്യന്‍ നടപടിക്കെതിരെ യുഎന്‍ സെക്രട്ടറി ജനറലിന് പാക് വിദേശകാര്യമന്ത്രി കത്തെഴുതിയിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുമെന്നും പാകിസ്താന്‍ അറിയിച്ചു.

സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14ന് കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ദിനമായി ആചരിക്കും. ഇമ്രാന്‍ഖാന്റെ അധ്യക്ഷതയിലുള്ള ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിലുള്ള നടപടികള്‍ പാകിസ്താന്‍ വ്യക്തമാക്കിയത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് പുല്‍വാമയിലേതുപോലുള്ള ആക്രമണത്തിന് കാരണമാകും. ഇന്ത്യ-പാക് യുദ്ധത്തിനും ഇടയായേക്കും. യുദ്ധത്തില്‍ ആരും വിജയിക്കില്ല. കശ്മീര്‍ ജനത ഈ നടപടിയെ എതിര്‍ക്കും. ഇന്ത്യ അവരെ അടിച്ചമര്‍ത്തും. ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Also Read: ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുക്കാതിരുന്നത് എന്തുകൊണ്ട? ഗവര്‍ണര്‍ അടക്കമുള്ളവര്‍ സഞ്ചരിക്കുന്ന കവടിയാറില്‍ സിസിടിവി ഇല്ലേ? പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

DONT MISS
Top