സുഷമ: ഒന്നാം മോദി സർക്കാരിന്റെ ഏറ്റവും മികച്ച മന്ത്രി; മതരാഷ്രീയ തിമിരം ബാധിക്കാത്ത ബിജെപിക്കാരി

വാജ്പേയി സർക്കാറിന്റെ അവിശ്വാസ പ്രമേയത്തിലൂടെയാണ് സുഷമാ സ്വരാജ് ശ്രദ്ധേയനക്ഷത്രമാകുന്നത്. വാജ്പേയി സർക്കാറിനു വേണ്ടി സുഷമ നടത്തിയ പ്രസംഗങ്ങൾ അന്ന് ചരിത്രമായി മാറി. പിന്നീടിങ്ങോട്ട് സുഷമയില്ലാതെ ബി ജെ പി ഇല്ലായിരുന്നു. ബിജെപിയുടെ എക്കാത്തേയും മികച്ച വാക് മിയായി അവർ പേരെടുത്തു.

ഒരു വേള പ്രധാനമന്ത്രി ആകുമോ എന്നു പോലും സുഷമയുടെ പേര് പരിഗണിക്കപ്പെട്ടു.നരേന്ദ്ര മോദി സർക്കാറിൽ പക്ഷേ വിദേശകാര്യമന്ത്രിയാകാനായിരുന്നു സുഷമയ്ക്ക്‌ യോഗം. ആ വേഷവും സുഷമ ഭംഗിയാക്കി.ലിബിയയിൽ നിന്നുള്ള നേഴ്സുമാരുടെ തിരിച്ചുവരവടക്കമുള്ള വിഷയങ്ങളിൽ കേരളത്തിന് വേണ്ടിക്കൂടി അവർ മികച്ച രീതിയിലുള്ള പ്രവർത്തനം കാഴ്ചവച്ചു.

ആഗോള ബഹളങ്ങൾക്കിടയിലും ഇന്ത്യൻ ജനതയുടെ ശബ്ദം മികവുറ്റതും വ്യത്യസ്തവുമായി കേൾക്കപ്പെടണമെന്ന നിശ്ചയദാർഡ്യമായിരുന്നു സുഷമയുടെ തീരുമാനങ്ങളുടെ കാതൽ. സുഷമ മാഞ്ഞു പോകുമ്പോൾ ബി ജെ പി ക്ക് നഷ്ടമാവുന്നത് മതരാഷ്ട്രീയത്തിനപ്പുറം കാണാൻ ശേഷിയുള്ള മികച്ച ഭരണാധികാരിയെയാണ്.

എന്നാൽ രാജ്യത്തിന് നഷ്ടം അതിലേറെ എക്കാലത്തേയും മികച്ച ഒരു ഭരണാധികാരിയുടെ തിരോധാനമാണ്.

DONT MISS
Top