കശ്മീര്‍ വിഷയം; പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് പാക് പാര്‍ലമെന്ററിന്റെ സംയുക്ത യോഗം നിര്‍ത്തിവച്ചു

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാക് പാര്‍ലമെന്ററിന്റെ സംയുക്ത യോഗം പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 370ാം അനുഛേദം റദ്ദാക്കിയത് അജന്‍ഡയായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ കശ്മീര്‍ പൗരന്മാര് അനുഭവിക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അജന്‍ഡ പ്രഖ്യാപിച്ചത്. ഇതാണ് പ്രതിപക്ഷബഹളത്തിന് വഴിവെച്ചത്.
also read: കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ രാജ്യം വലിയ തെറ്റ് തിരുത്തിയെന്ന് പിഎസ് ശ്രീധരന് പിള്ള
ഇന്ത്യയുടെ നടപടിയെ എതിര്‍ത്ത പാകിസ്താന് പ്രധാന മന്ത്രി ഇമ്രാന്ഖാന് ഇന്ന് രാവിലെയാണ് പാര്‍ലമെന്റിലെ ഇരു സഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഇമ്രാന്ഖാന് സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി വിട്ടുനില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം ശക്തമായി ബഹളം വയ്ക്കുകയും ഇമ്രാന് ഖാനെ നിശിതമായി വിമര്‍ശിക്കുകയുമായിരുന്നു. ബഹളം നിയന്ത്രിക്കാനാവാതെ സ്പീക്കര്‍ യോഗം നിര്‍ത്തിവെച്ചു.
അതേ സമയം ഇന്ത്യയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ യുഎന്നിനെ സമീപിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി അറിയിച്ചു. മേഖലയിലെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്ന അമേരിക്കയും പ്രതികരിച്ചു. അതിര്‍ത്തിയിലെ സൈനിക വിന്യാസങ്ങളില്‍ യുഎന്‍ ഉത്കണ്ഠ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.