ജിഎസ്ടി ഇളവ് തുണയാകും, കോനയ്ക്ക് 1.58 ലക്ഷം രൂപ കിഴിവ് ലഭിക്കും


ഹ്യുണ്ടായ് കോനയ്ക്ക് ഇന്ത്യയില്‍ ഉജ്വല വരവേല്‍പാണ് ലഭിച്ചത്. വെറും 10 ദിവസത്തിനകം 120 ബുക്കിംഗുകളാണ് വാഹനത്തിന് ലഭിച്ചു. ഹ്യുണ്ടായ് പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ഇത്. 25.30 ലക്ഷം രൂപയാണ് ഇന്ത്യന്‍ വെര്‍ഷന്‍ കോനയ്ക്കുള്ളത്.

ഇപ്പോള്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി ഇളവും കോനയ്ക്ക് ലഭിക്കുന്നു. 12 ശതമാനത്തില്‍നിന്ന് 5 ശതമാനമായാണ് ജിഎസ്ടി കുറഞ്ഞത്. ഇതോടെ 23.8 ലക്ഷമായി വാഹനത്തിന് വില കുറയും.

വൈദ്യുത വാഹനം കാണാനും അടുത്തറിയാനും നിരവധി ഉപഭോക്താക്കള്‍ എത്തുന്നുണ്ടെന്ന് ഹ്യുണ്ടായ് കമ്പനി പറയുന്നു. ഇന്ത്യയ്ക്ക് പുറമെ കാനഡ, യുഎസ്, യൂറോപ്പ്, റഷ്യ, കൊറിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ കോന വില്‍പനയുണ്ട്.

136 ബിഎച്ച്പിയോളം കരുത്താണ് കോനയുടെ മോട്ടോറിനുള്ളത്. ഒറ്റച്ചാര്‍ജ്ജില്‍ 452 കിലോമീറ്റര്‍ ഓടാന്‍ പ്രാപ്തിയുണ്ട്. 50 കിലോവാട്ട് ചാര്‍ജ്ജര്‍ ഉപയോഗിച്ചാല്‍ 57 മിനുട്ട് കൊണ്ട് 80 ശതമാനം ചാര്‍ജ്ജും ചെയ്യാം. കിലോമീറ്റര്‍ പരിധിയില്ലാതെ മൂന്ന് വര്‍ഷം വാറണ്ടിയാണ് കാറിന്. എട്ടുവര്‍ഷത്തെ ബാറ്ററി പാക്ക് വാറണ്ടിയുമുണ്ട്.

Also Read: “പുതുമഴയായി വന്നൂ നീ..”, പേടിപ്പെടുത്തുന്ന ഗൃഹാതുരത്വവുമായി വീണ്ടും ആകാശഗംഗയിലെ ഗാനം

DONT MISS
Top