തൊഴിലിടങ്ങളില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് തുല്യ പരിഗണന; ലിംഗവിവേചനം ഇല്ലാതാക്കാന്‍ സൗദി

പ്രതീകാത്മക ചിത്രം

റിയാദ്: തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹാര്‍ദ്ദപരവും ലിംഗ സമത്വം കാത്തുസൂക്ഷിക്കുന്നതുമാക്കാന്‍ സൗദി. ഇനിമുതല്‍ സൗദിയിലെ തൊഴിലിടങ്ങളില്‍ സ്ത്രീ പുരുഷ വ്യത്യാസമുണ്ടാകില്ല. സ്വന്തമായി പാസ്‌പോര്‍ട്ട് എടുക്കാനും വിദേശയാത്ര നടത്താനും ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് വാഹനം ഓടിക്കാനും സ്ത്രീകള്‍ക്ക് സൗദി ഈയിടെ അനുവാദം നല്‍കിയിരുന്നു.

Also Read: “പുതുമഴയായി വന്നൂ നീ..”, പേടിപ്പെടുത്തുന്ന ഗൃഹാതുരത്വവുമായി വീണ്ടും ആകാശഗംഗയിലെ ഗാനം

തൊഴില്‍ ചെയ്യുന്ന സ്ഥലത്ത് പുരുഷനുള്ള എല്ലാവിധ അവകാശങ്ങളും പരിഗണനയും സ്ത്രീകള്‍ക്കും ഉറപ്പാക്കുമെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. എല്ലാ ജീവനക്കാര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരിഗണനയും വേതനവും നല്‍കേണ്ടതാണ്. പുരുഷന്‍മാര്‍ക്ക് അറുപതും സ്ത്രീകള്‍ക്ക് അമ്പത്തി അഞ്ചുമാണ് വിരമിക്കല്‍ പ്രായം എന്ന് നേരത്തെ തീരുമാനിച്ചതും മാറ്റിയിട്ടുണ്ട്. ഇനി അതാത് വകുപ്പുകള്‍ക്ക് വിരമിക്കല്‍ സംബന്ധിച്ച് തീരുമാനമെടുക്കാം.

വനിതാ ജീവനക്കാര്‍ ഗര്‍ഭിണികളായാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചകര്യം ചിലയിടങ്ങളിലുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും ഇല്ലാതാക്കും. ഇത്തരം കാര്യങ്ങളില്‍ തൊഴില്‍ ദാതാക്കള്‍ പിരിച്ചുവിടല്‍ നടത്തുന്നില്ല എന്നത് ഭരണകൂടം ഉറപ്പുവരുത്തുമെന്നും സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: ‘യേ ദോസ്തി ഹം നഹീ തോഡേംഗേ’; ഇന്ത്യയ്ക്ക് സൗഹൃദ ദിനാശംസകള്‍ നേര്‍ന്ന് ഇസ്രായേല്‍

DONT MISS
Top