‘യേ ദോസ്തി ഹം നഹീ തോഡേംഗേ’; ഇന്ത്യയ്ക്ക് സൗഹൃദ ദിനാശംസകള്‍ നേര്‍ന്ന് ഇസ്രായേല്‍

ഡല്‍ഹി: ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനമാണ്. സോഷ്യല്‍മീഡിയയില്‍ സുഹൃത്തുക്കള്‍ പരസ്പരം ആശംസകള്‍ അറിയിച്ചും നേരിട്ട് കണ്ടും തങ്ങളുടെ സൗഹൃദ ദിനം ആഘോഷിക്കുകയാണ്. ഇതിനിടെ ഇന്ത്യയ്ക്കും ഒരു ‘ഫ്രണ്ട്ഷിപ്പ് ഡേ’ മെസേജ് എത്തി. ദില്ലിയിലെ ഇസ്രായേല്‍ എംബസിയുടേതായിരുന്നു സന്ദേശം. ‘ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ ഇന്ത്യ’ എന്നാണ് ഇസ്രായേല്‍ ട്വീറ്റ് ചെയ്തത്.

Also read:‘ജയ് ശ്രീറാം’ വിളിക്ക് അടൂര്‍ എതിരല്ല, അദ്ദേഹത്തിന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു: നെടുമുടി വേണു

മോദിയും നെതന്യാഹുവും പരസ്പരം കൈകൊടുക്കുന്നതും ആലിംഗനം ചെയ്യുന്നതുമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള വീഡിയോയും സന്ദേശത്തിനൊപ്പമുണ്ട്. ‘യേ ദോസ്തി ഹം നഹീ തോഡേം കേ’ എന്ന ഗാനമാണ് പശ്ചാത്തല സംഗീതമായി നല്‍കിയിരിക്കുന്നത്.

ഇസ്രായേലിന്റെ സൗഹൃദ ദിനാശംസയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഹീബ്രുവിലാണ് ട്വീറ്റ് ചെയ്തത്.

DONT MISS
Top