വിവാഹം കഴിഞ്ഞ് 25 വര്‍ഷം; ഭര്‍ത്താവ് മിണ്ടാറില്ലെന്ന് ഭാര്യയുടെ പരാതി

കൊച്ചി: ഭര്‍തൃപീഡനം, ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് വനിതാ കമ്മീഷന്‍ അദാലത്തില്‍ എത്തുന്ന സാധാരണ പരാതികള്‍. എന്നാല്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് കളക്ടറേറ്റിലെ വനിതാ കമ്മീഷന്‍ അദാലത്തില്‍ വ്യത്യസ്തമായ പരാതിയാണ് വീട്ടമ്മ ഉന്നയിച്ചത്. 25 വര്‍ഷമായി താനും ഭര്‍ത്താവും ഒരുമിച്ച് ജീവിക്കുകയാണെന്നും എന്നാല്‍ അദ്ദേഹം തന്നോട് കുറേക്കാലമായി മിണ്ടാറില്ലെന്നുമാണ് വീട്ടമ്മയുടെ പരാതി.

Also read:മുഖ്യമന്ത്രിക്ക് കേരളത്തില്‍ നിന്നുമുള്ള എംപി മാരില്‍ വിശ്വസമില്ല; എ സമ്പത്തിന്റെ നിയമനത്തെ വിമര്‍ശിച്ച് കെമുരളീധരന്‍ എംപി

വീട്ടിലേക്കുള്ള സാധനങ്ങള്‍ വേണമെങ്കില്‍ താന്‍ നോട്ടുബുക്കില്‍ കുറിച്ചുവെക്കുമെന്നും അദ്ദേഹം അത് വായിച്ച് വേണ്ട സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരുമെന്നും വീട്ടമ്മ പറഞ്ഞു.അതേസമയം ഈ കമ്മിഷന്‍ അദാലത്തിലാണ് തങ്ങള്‍ക്ക് പരസ്പരം സംസാരിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞു.

ദമ്പതികളുടെ പരാതി കേട്ട കമ്മീഷന്‍, ഇരുവരും ഏകമകനെ മറക്കുകയാണെന്ന് പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറിങ് ട്രെയിനിയാണ് മകന്‍. ഇത് തുടര്‍ന്നാല്‍ വരും തലമുറയ്ക്ക് ബന്ധങ്ങളിലുള്ള വിശ്വാസം തകരുമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ദമ്പതികളോട് കൗണ്‍സിലിങിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

DONT MISS
Top