ഏഴ് വര്‍ഷം മുന്‍പ് 27 കോടി രൂപ; തുടര്‍ച്ചയായ വിജയത്തോടെ പ്രതിഫലം കുത്തനെ ഉയര്‍ത്തി അക്ഷയ്കുമാര്‍

ബോളിവുഡിലെ ആക്ഷന്‍ നായകന്മാരില്‍ ഒരാളാണ് അക്ഷയ്കുമാര്‍. ഖാന്‍മാരെ (ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍) പോലെ തന്നെ ബോളിവുഡ് ബോക്‌സ് ഓഫീസ് പിടിച്ചുലയ്ക്കാന്‍ അക്ഷയ് കുമാറിന് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ‘കേസരി’ സൂപ്പര്‍ഹിറ്റായിരുന്നു. തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയതോടെ താരം പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ്.

Also read:അയ്യപ്പഭക്തര്‍ക്കായി ശബരിമലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും, ഗ്രീന്‍പ്രോട്ടോകോള്‍ ശക്തമായി നടപ്പാക്കും: കടകംപള്ളി

ഏകദേശം 54 കോടിയാണ് താരം പുതിയ സിനിമയ്ക്കായി ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴ് വര്‍ഷം മുന്‍പ് 27 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം. 2012ല്‍ പ്രഭുദേവ സംവിധാനം ചെയ്ത ‘റൗഡി റാത്തോര്‍’ എന്ന സിനിമയ്ക്കാണ് അക്ഷയ് 27 കോടി രൂപ ആവശ്യപ്പെട്ടത്. ചിത്രത്തിന്റെ നിര്‍മാതാവ് സഞ്ജയ് ലീല ബന്‍സാലിയായിരുന്നു.

ഫോബ്‌സ് മാഗസിന്റെ 100 സമ്പന്നരായ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അക്ഷയ് കുമാര്‍. 444 കോടി രൂപ വാര്‍ഷിക വരുമാനവുമായി 33-ാം സ്ഥാനത്തായിരുന്നു അക്ഷയ്.

Also read:കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ്; തീരുമാനം എടുക്കേണ്ടത് ഇന്ത്യ

മിഷന്‍ മംഗള്‍ ആണ് അക്ഷയിന്റെ പുതുതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ നിത്യ മേനോന്‍, വിദ്യ ബാലന്‍, തപ്‌സി പന്നു എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

DONT MISS
Top