കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ്; തീരുമാനം എടുക്കേണ്ടത് ഇന്ത്യ

വാഷിങ്ടണ്‍: കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിലെ മധ്യസ്ഥരാകുന്ന വിഷയത്തില്‍ വീണ്ടും ഡൊണാള്‍ഡ് ട്രംപ്. തീരുമാനം എടുക്കേണ്ടത് ഇന്ത്യയെന്ന് ട്രംപ് വ്യക്തമാക്കി. മധ്യസ്ഥത വേണോയെന്ന് ഇന്ത്യയ്ക്കും പാകിസ്താനും നിശ്ചയിക്കാം. യുഎസ് വിദേശകാര്യ സെക്രട്ടറിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.

Also read:കണ്ണൂരില്‍ നിന്ന് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കും; കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി

കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഇമ്രാന്‍ ഖാന്‍ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ട്രംപ്. ‘കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ മധ്യസ്ഥത ഇന്ത്യ നിരസിച്ചല്ലോ’ എന്ന് ചോദിച്ചപ്പോള്‍ തീരുമാനം എടുക്കേണ്ടത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ട്രംപ് മറുപടി നല്‍കി.

Also read:മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയും പാസാക്കി

നേരത്തെ കശ്മീര്‍ വിഷയത്തിന് പരിഹാരം കാണാന്‍ മോദി ട്രംപിന്റെ സഹായം ആവശ്യപ്പെട്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം വിദേശകാര്യമന്ത്രാലയം നിഷേധിച്ചിരുന്നു. പാകിസ്താനുമായുള്ളത് ആഭ്യന്തര പ്രശ്‌നമാണെന്നും സ്വയം പരിഹരിക്കാമെന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. ഇതിന് പിന്നാലെയാണ് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

DONT MISS
Top