രോഹിത് ശര്‍മയുമായി ഭിന്നതയുണ്ടെന്ന അഭ്യൂഹം അസംബന്ധം: വിരാട് കോഹ്‌ലി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഭിന്നത നിലനില്‍ക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അഭ്യൂഹങ്ങള്‍ അസംബന്ധവും അമ്പരപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ നമ്മള്‍ എത്ര നന്നായി കളിച്ചുവെന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷേ ഇവിടെ നുണകളും നെഗറ്റീവായ കാര്യങ്ങളുമാണു സംസാരിക്കുന്നത്’ കോഹ്‌ലി പറഞ്ഞു. തങ്ങള്‍ക്ക് പരിശീലക സ്ഥാനത്ത് രവി ശാസ്ത്രിയെത്തന്നെയാണ് ആവശ്യമെന്നും എന്നാല്‍ തീരുമാനമെടുക്കേണ്ടത് സിഎസിയാണെന്നും തന്നോട് അഭിപ്രായം ചോദിച്ചാല്‍ താനതു പറയുമെന്നും കോഹ്‌ലി പറഞ്ഞു.

also read: നെടുങ്കണ്ടം കസ്റ്റഡി മരണം: റീപോസ്റ്റുമോര്‍ട്ടത്തില്‍ ക്രൂരമര്‍ദനത്തിന്റെ തെളിവ്

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു പോകുന്നതിനു മുന്‍പ് ടീം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ആദ്യമായി ടീമിലെ ഭിന്നതയെക്കുറിച്ച് സംസാരിച്ചത്. കോഹ്‌ലിക്കുപുറമേ പരിശീലകനായ രവി ശാസ്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

രോഹിത് ശര്‍മയുമായി തനിക്കു ഭിന്നതയുണ്ടെന്ന അഭ്യൂഹവും അദ്ദേഹം തള്ളി. ടീമിനുള്ളില്‍ അത്തരത്തിലൊരു അന്തരീക്ഷമുണ്ടെങ്കില്‍ ടീം ഇത്രയും സ്ഥിരതയുള്ള പ്രകടനം കാഴ്ചവെയ്ക്കില്ല. ഏഴാം സ്ഥാനത്തു നിന്നാണ് ടീം ഇപ്പോള്‍ ഒന്നിലെത്തിയത്. കളിക്കാര്‍ക്കിടയില്‍ വിശ്വാസവും സൗഹൃദവും പരസ്പരധാരണയും ഇല്ലെങ്കില്‍ ഇതു സാധിക്കില്ലായിരുന്നെന്നും കോഹ്‌ലി പറഞ്ഞു.

also read: പശുക്കള്‍ ഹിന്ദുക്കളാണ് ചത്താല്‍ കുഴിച്ചിടരുത്, ദഹിപ്പിക്കണം: ഉത്തര്‍പ്രദേശ് ബിജെപി നേതാവ്

‘കളിയില്‍ നിന്നു ശ്രദ്ധ മാറിക്കഴിഞ്ഞു. ആളുകള്‍ ഡ്രസ്സിങ് റൂമിനെക്കുറിച്ച് നുണകളുണ്ടാക്കുന്നു, ഭാവനാസൃഷ്ടികള്‍ ഉണ്ടാക്കുന്നു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.’ അദ്ദേഹം പറഞ്ഞു. മധ്യനിരയില്‍ സ്ഥിരതയുള്ള ഒരാളെ കണ്ടെത്താനാണ് ടീം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ജയിച്ചില്ലെന്നു കരുതി ടീമിന്റെ പ്രകടനം മോശമാകുന്നില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു.

DONT MISS
Top