കാണാന്‍ ലുക്കില്ലെന്നേയുള്ളൂ, പക്ഷേ ഒടുക്കത്തെ വിലയാണ്

ആഢംബര വസ്തുക്കളും വസ്ത്രങ്ങളും വാങ്ങാന്‍ എത്ര വില കൊടുക്കാനും ബോളിവുഡ് താരങ്ങള്‍ തയ്യാറാണ്. കാണാന്‍ സിമ്പിളായി തോന്നുമെങ്കിലും ലക്ഷങ്ങളായിരിക്കും താരങ്ങള്‍ അതിനായി മുടക്കിയിരിക്കുക. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരിക്കുന്നത് നടി കരീന കപൂറിന്റെ ഫാഷന്‍ സെന്‍സാണ്. ജിമ്മില്‍ പോകാന്‍ പോലും 50,000 രൂപയുടെ ടി ഷര്‍ട്ടാണ് നടി ധരിക്കുന്നത്.

Also read:മേല്‍വസ്ത്രം ധരിക്കാതെ റോഡിലൂടെ നടന്ന് കണ്‍മുന്നില്‍ കണ്ടവരെയെല്ലാം പിടിച്ചു കടിച്ചു; പിടികൂടിയ പൊലീസുകാര്‍ക്കും മരുന്ന് നല്‍കിയ നഴ്‌സുമാരും ഉള്‍പ്പടെ പരിക്കേറ്റത് 22 പേര്‍ക്ക്; പരിഭ്രാന്തി പരത്തി യുവാവ്

കഴിഞ്ഞ ദിവസം നടി ധരിച്ച ജാക്കറ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.അരില സ്റ്റുഡിയോസിന്റെ നീല പാച്ച്ഡ് ഡെനിം ജാക്കറ്റ് ചാനലിന്റെ വാലന്റൈന്‍ ഡ്രസിന് മുകളിലാണ് താരം ധരിച്ചത്. ഏകദേശം 44,627 രൂപയാണ് ഇതിന്റെ വില.

DONT MISS
Top