വിടവാങ്ങുന്നത് യോര്‍ക്കറുകളുടെ രാജാവ്; കൈവശം ഒരുപിടി റെക്കോര്‍ഡുകള്‍

യോര്‍ക്കറുകളുടെ രാജാവാണ് വിരമിക്കല്‍ പ്രഖ്യാപിച്ചുകഴിഞ്ഞ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ. എണ്ണംപറഞ്ഞ യോര്‍ക്കറുകള്‍ എത്ര ബാറ്റ്‌സ്മാന്‍മാരുടെ കുറ്റിപിഴുതിട്ടുണ്ട് എന്ന് ചോദിച്ചാല്‍ അതിനും കണക്കുണ്ട്. മുപ്പത്തിയാറ് വയസ് പൂര്‍ത്തിയാകാന്‍ പോകവെയാണ് ഇപ്പോള്‍ ഈ പോരാളി ക്രിക്കറ്റിനോട് വിടപറയുന്നത്.

അവസാന സീരിസിലും ശ്രീലങ്കയുടെ ഏറ്റവും നല്ല ബൗളര്‍ താനാണെന്ന് അരക്കിട്ടുറപ്പിച്ച പ്രകടനത്തോടെയാണ് മലിംഗ വിടപറയുന്നത്. ഏകദിനത്തില്‍ ബൗള്‍ ചെയ്ത അവസാന പന്തിലും വിക്കറ്റ് പിഴുതു. 30 ടെസ്റ്റുകളും 226 ഏകദിനങ്ങളും 72 ട്വന്റി 20 മത്സരങ്ങളുമാണ് മലിംഗ കളിച്ചിട്ടുള്ളത്.

ഏകദിനത്തില്‍ മലിംഗയ്ക്ക് 338 വിക്കറ്റുകളുണ്ട്. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പത്താമത്തെ താരം. നാല് ലോകകപ്പുകളിലായി 56 വിക്കറ്റുകള്‍. മുന്നില്‍ മുരളീധരനും മഗ്രാത്തും മാത്രം. ഏകദിനത്തില്‍ തുടര്‍ച്ചയായ നാല് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയ ഒരേയൊരു താരവും മലിംഗതന്നെ.

ഏകദിനത്തില്‍ മൂന്ന് ഹാട്രിക്കുകള്‍ സ്വന്തമാക്കിയ താരമാണ് മലിംഗ. രണ്ട് ഹാട്രിക്കില്‍ കൂടുതല്‍ മറ്റൊരു ബൗളര്‍ക്ക് ലഭിച്ചിട്ടില്ല. കരിയറില്‍ എട്ട് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇക്കാര്യത്തില്‍ മലിംഗ അഞ്ചാം സ്ഥാനത്താണ്.

Also Read: കാറില്‍വെച്ച് അഖില്‍ രാഖിയുടെ കഴുത്തുഞെരിച്ചു ബോധംകെടുത്തി; വീട്ടിലെത്തിയ ശേഷം കയര്‍കൊണ്ട് കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി; രാഖിയുടെ വസ്ത്രങ്ങളും മൊബൈലും പല സ്ഥലത്ത് ഉപേക്ഷിച്ചു

DONT MISS
Top