ജാസ് ഹൈബ്രിഡാകുന്നു; വരുന്നത് പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്

ഹോണ്ടയുടെ ഇന്ത്യയിലെ അഭിമാനതാരമായ ജാസ് ഹൈബ്രിഡാകാനൊരുങ്ങുന്നു. മാരുതിയില്‍ കണ്ടുവരുന്നതുപോല മൈല്‍ഡ് ഹൈബ്രിഡ് വാഹനമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഒരു സമ്പൂര്‍ണ ഹൈബ്രിഡ് വാഹനമാകും ഇത് എന്ന് പറയാനാകില്ല.

നേരത്തെ വൈദ്യുത ജാസ് നിരത്തിലൂടെ ഓടുന്നത് ക്യാമറക്കണ്ണുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ രാജ്യമൊട്ടുക്കും ചാര്‍ജ്ജിംഗ് പോയന്റുകള്‍ ലഭ്യമാക്കാതെ വൈദ്യുത വാഹനവിപണിയില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടാകില്ല എന്നാണ് വാഹന നിര്‍മാതാക്കള്‍ കരുതുന്നത്. അതിനാല്‍ കൂടുതല്‍ വാഹനങ്ങളും വാഹന നിര്‍മാതാക്കളും ഹൈബ്രിഡ് ടെക്‌നോളജിയിലേക്ക് വന്നേക്കും.

സിറ്റിയുടെ അടുത്ത തലമുറയിലും ഇതേ സാങ്കേതികവിദ്യ ഹോണ്ട ഉപയോഗിക്കും. അടുത്ത വര്‍ഷമാണ് അഞ്ചാം തലമുറ സിറ്റി എത്തുക. 2020 ഓട്ടോ എക്‌സ്‌പോ കഴിയുന്നതോടെ അടുത്ത തലമുറ ജാസും വിപണിയിലെത്തും. ഇതോടൊപ്പമാകും ഹൈബ്രിഡ് അവതരിക്കുക എന്ന് കരുതുന്നു.

Also Read: വിവരാവകാശത്തിന് കൂച്ചുവിലങ്ങിടാന്‍ കേന്ദ്രസര്‍ക്കാര്‍; ഇനി പൊതുജനം ഒന്നും അറിയേണ്ടതില്ല

DONT MISS
Top