രാഖിയും അഖിലേഷും നേരത്തെ വിവാഹിതരെന്ന് പൊലീസ്; കൊലപാതകത്തിന് കാരണം രണ്ടാംവിവാഹം എതിര്‍ത്തത്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം : അമ്പൂരിയില്‍ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ രാഖിയും കാമുകനും മുഖ്യപ്രതിയുമായ അഖിലേഷും വിവാഹിതരായിരുന്നുവെന്ന് പൊലീസ് . ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്ന് മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിയുന്നതിനിടെ അഖിലിന്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്നെന്നും റിപ്പോര്‍ട്ടിലുണ്ട് . രാഹുല്‍ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയശേഷം അഖില്‍ കയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

also read: ഞാന്‍ രാഖിയെ കൊന്നിട്ടില്ല, അവള്‍ക്ക് എന്നേക്കാള്‍ അഞ്ച് വയസ്സ് കൂടുതലാണ്, ഞാന്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിച്ചു, അവളെ കൊന്നിട്ട് ജോലിയും നഷ്ടപ്പെട്ട് ജയിലില്‍ കിടക്കേണ്ട ആവശ്യം എനിക്കില്ല: അഖില്‍

അതേ സമയം കാമുകനും മുഖ്യപ്രതിയുമായ അമ്പൂരി തട്ടാരുമുക്ക് സ്വദേശി അഖിലേഷ് നായരുടെ അനിയനും രണ്ടാം പ്രതിയുമായ രാഹുല്‍ കീഴടങ്ങിയെന്ന് പിതാവിന്റെ വെളിപ്പെടുത്തല്‍. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിലാണ് ഇയാള്‍ കീഴടങ്ങിയതെന്നും പിതാവ് മണിയന്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ കീഴടങ്ങിയിട്ടില്ലെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് ബന്ധുക്കളുടേതെന്നും പൊലീസ് വ്യക്തമാക്കി. പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നും ഇവരെ പിടികൂടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം വഴിതെറ്റിക്കാന്‍ നേരത്തെയും പ്രതികള്‍ ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

കേരളത്തെ നടുക്കിയ അമ്പൂരി രാഖി കൊലക്കേസില്‍ പിടിയിലായ പ്രതി ആദര്‍ശ് പൊലീസിന് നല്‍കിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയത്. പ്രണയത്തില്‍ നിന്നും പിന്‍മാറാന്‍ രാഖി തയാറായില്ലെങ്കില്‍ കൊല്ലാന്‍ തന്നെ തീരുമാനിച്ചാണ് അഖില്‍ രാഖിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അഖിലിനു വേറെ വിവാഹം നിശ്ചയിച്ചതിനെത്തുടര്‍ന്ന് മാസങ്ങളായി ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കത്തിലായിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിപ്പിച്ച് ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടാണ് രാഖി അഖിലിനെ വിശ്വസിച്ച് വീട്ടിലേക്കെത്തിയത്.

also read: ഇതിന് മുന്‍പ് സംസാരിക്കാത്തത് എന്തുകൊണ്ട്? 49 പേരുടെ കത്തിനെ വിമര്‍ശിച്ച് 62 പേരുടെ മറുകത്ത്

അതിനിടെ കൊല്ലപ്പട്ട രാഖി നെയ്യാറ്റികര ബസ് സ്‌റ്റേഷന് സമീപത്ത് കൂടി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 21ന് എറണാകുളത്തേക്കെന്നും പറഞ്ഞ് ഇറങ്ങിയ രാഖി കാമുകന്‍ അഖിലേഷിനെ കാണാന്‍ പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നത് രാഖി തന്നെയാണെന്ന് അച്ഛന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ നിന്നും രാഖിയെ കൂടെക്കൂട്ടിയ അഖിലേഷ് തന്റെ വിവാഹം മുടക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറണമെന്നും രാഖിയെ തനിക്ക് വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന രാഖിയെ സന്ധ്യയോടെ സുഹൃത്തിന്റേതെന്ന് പറയപ്പെടുന്ന ഐ ടെന്‍ കാറില്‍ വീടിന് സമീപമെത്തിച്ചു. കാര്‍ നിര്‍ത്തിയശേഷം ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുകയായിരുന്ന അഖിലേഷ് രാഖിമോളുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു. ഈ സമയം പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന സഹോദരന്‍ രാഹുല്‍ കയര്‍ കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ കുരുക്ക് മുറുകിയപ്പോള്‍ നിലവിളിക്കാനും ബഹളം വയ്ക്കാനും ശ്രമിച്ചെങ്കിലും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അഖിലേഷ് ആക്‌സിലേറ്റര്‍ ഇരപ്പിച്ചതിനാല്‍ നിലവിളിയും ബഹളവുമൊന്നും പുറം ലോകം അറിഞ്ഞില്ല. അഖിലേഷിന്റെ പമ്പില്‍ നഗ്‌നയായ നിലയില്‍ മൃതദേഹം മറവ് ചെയ്ത സംഘം രാത്രിതന്നെ അവിടെ നിന്ന് പോയി. ഏതാനും ദിവസത്തിനുശേഷം അവധികഴിഞ്ഞ് ഡല്‍ഹിയിലേക്ക് അഖിലേഷ് തിരികെ മടങ്ങി.

also read: മിസ്ഡ് കോളില്‍ തുടങ്ങിയ പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍; നഗ്നമായ മൃതദേഹത്തില്‍ ഉപ്പുവിതറി; പുരയിടം കിളച്ച് കമുക് നട്ട് കേസ് വഴിതിരിക്കാന്‍ ശ്രമം; രാഖി കൊലപാതക കേസില്‍ വഴിത്തിരിവായത് ഫോണ്‍

ഇതിനിടെ മകളെ കാണാനില്ലെന്ന് കാട്ടി രാഖിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിക്കുന്നത്. താനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്ന രാഖിയെ പ്രതികള്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ കേസിലെ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. സൈനികനായ അഖിലേഷിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. എന്തു വന്നാലും അഖിലിനൊപ്പം ജീവിക്കണമെന്ന നിലപാടിലായിരുന്നു രാഖിമോള്‍. ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ പ്രശ്‌നം അഖില്‍ സ്‌നേഹത്തോടെ ക്ഷണിച്ചതിനെത്തുടര്‍ന്നാണ് രാഖി അമ്പൂരിയിലെ വീട്ടിലെത്തിയത്. വീട്ടില്‍ ബന്ധുക്കളെല്ലാം ഉണ്ടെന്നും പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ക്കാമെന്നും അഖില്‍ രാഖിയോട് പറഞ്ഞു. അതിയായ സന്തോഷത്തിലാണ് രാഖി വീട്ടിലെത്തിയത്. ജൂണ്‍ 21ന് രാത്രി 8.30 നാണ് അഖില്‍ അമ്പൂരിയിലെ വീട്ടില്‍വച്ച് രാഖിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തുന്നത്.

also read: ‘ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേ ഒരു മൃഗം പശു’: ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി

രാഖി കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയശേഷം അഖില്‍ വീടിനു പുറത്തുവരുന്നതുവരെ ഈ പ്രവൃത്തി ആദര്‍ശ് തുടര്‍ന്നുവെന്ന് പൊലീസ് പറയുന്നു. രാഖിയെ കുഴിച്ചിടാനും ജഡം മറവുചെയ്യാനും അഖില്‍ ദിവസങ്ങള്‍ നീണ്ട തയാറെടുപ്പ് നടത്തി. കുഴി തയാറാക്കി. കുഴിയില്‍ മൂടാന്‍ ഉപ്പ് വീട്ടിലെത്തിച്ചു. പുതുതായി നിര്‍മിക്കുന്ന വീടിന്റെ അടുത്താണ് സുഹൃത്ത് ആദര്‍ശിന്റെ വീട്. സുഹൃത്തിനോട് എല്ലാകാര്യങ്ങളും അഖില്‍ പറഞ്ഞിരുന്നു. രാഖിയെ നെയ്യാറ്റിന്‍കരയില്‍നിന്ന് അമ്പൂരിയിലെ വീട്ടിലേക്ക് കൊണ്ടുവരാന്‍ തമിഴ്‌നാട്ടില്‍നിന്ന് കാര്‍ ഏര്‍പ്പാട് ചെയ്തത് ആദര്‍ശാണ്. കൊലപാതകത്തിനുശേഷം അഖില്‍ ജോലി സ്ഥലമായ ഡല്‍ഹിയിലേക്ക് പോയി.

DONT MISS
Top