അജിത്തിന്റെ വിജയത്തില്‍ ഒരുപാട് സന്തോഷിക്കുന്നു, എന്നെങ്കിലും നേരിട്ട് കാണുകയാണെങ്കില്‍ അദ്ദേഹത്തെ അഭിനന്ദിക്കും: ഐശ്വര്യ റായ്

ബോളിവുഡിന്റെ താരറാണി ഐശ്വര്യ റായ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് മണിരത്‌നം ചിത്രത്തിലൂടെയാണ്. മോഹന്‍ലാല്‍ നായകനായ ‘ഇരുവര്‍’ ആണ് ഐശ്വര്യയുടെ ആദ്യചിത്രം. പിന്നീട് നിരവധി അവസരങ്ങള്‍ നടിയെ തേടിയെത്തി. തമിഴില്‍ ചില സിനിമകള്‍ ചെയ്ത് പിന്നീട് ബോളിവുഡില്‍ വിജയക്കൊടി പാറിക്കുകയായിരുന്നു നടി. ഇപ്പോഴിതാ, വീണ്ടും മണിരത്‌നത്തിന്റെ ചിത്രത്തില്‍ തമിഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഐശ്വര്യ. ചെന്നൈയില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ താരം ഇക്കാര്യം തുറന്നുപറഞ്ഞു.

Also read:ഗള്‍ഫില്‍ ജോലിയിലാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് നാട്ടിലെത്തി കാമുകിയുമായി വാടകവീട്ടില്‍ താമസം; യഥാര്‍ത്ഥ ഭാര്യയുടെ പരാതിയില്‍ യുവാവിനെ പൊലീസ് പൊക്കി

‘മണിരത്‌നം സര്‍ എന്റെ ഗുരുവാണ്. അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് കൊണ്ടു വന്നത്. അദ്ദേഹത്തോടൊപ്പം മറ്റൊരു ചിത്രം കൂടി ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.’- ഐശ്വര്യ റായ് പറഞ്ഞു.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴി വര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള കൃതിയാണിത്. ഐശ്വര്യ റായിക്ക് പുറമേ അമിതാഭ് ബച്ചന്‍, കാര്‍ത്തി, വിക്രം, ജയം രവി, കീര്‍ത്തി സുരേഷ് തുടങ്ങിയ വന്‍താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Also read:മിസ്ഡ് കോളില്‍ തുടങ്ങിയ പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍; നഗ്നമായ മൃതദേഹത്തില്‍ ഉപ്പുവിതറി; പുരയിടം കിളച്ച് കമുക് നട്ട് കേസ് വഴിതിരിക്കാന്‍ ശ്രമം; രാഖി കൊലപാതക കേസില്‍ വഴിത്തിരിവായത് ഫോണ്‍

രാജീവ് മേനോന്റെ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിന്റെ ഓര്‍മകളും നടി പങ്കുവെച്ചു. അജിത്തിനൊപ്പം അഭിനയിച്ചത് മറക്കാനാകില്ലെന്ന് നടി പറഞ്ഞു. ‘വളരെ ഡെഡിക്കേറ്റഡ് ആക്ടര്‍ ആണ് അജിത്ത്. അദ്ദേഹത്തിന്റെ വിജയത്തില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. കാരണം അദ്ദേഹം അതര്‍ഹിക്കുന്നുണ്ട്. സിനിമയില്‍ അജിത്തിനൊപ്പം എനിക്ക് അധികം രംഗങ്ങളുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തെ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം. സിനിമയുടെ സെറ്റില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ടതെല്ലാം ഞാന്‍ ഓര്‍ക്കുന്നു. ഇനി എന്നെങ്കിലും കണ്ടുമുട്ടിയാല്‍ അദ്ദേഹത്തെ ഞാന്‍ നേരിട്ട് അഭിനന്ദിക്കും.’ഐശ്വര്യ പറഞ്ഞു.

2000ലാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ പുറത്തിറങ്ങിയത്. മമ്മൂട്ടി, തബു, അജിത്ത്, ഐശ്വര്യ, അബ്ബാസ്, ശ്രീവിദ്യ തുടങ്ങിയ വന്‍ താരങ്ങളാണ് പ്രധാന വേഷത്തിലെത്തിയത്. മമ്മൂട്ടിയുടെ നായികാ കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തില്‍ അവതരിപ്പിച്ചത്. തബുവായിരുന്നു അജിത്തിന്റെ നായിക.

DONT MISS
Top