പുതുപുത്തന്‍ സിടി 110 വിപണിയില്‍; ന്യായമായ വിലയ്ക്ക് മികച്ച ബൈക്ക് മോഹിക്കുന്നവരെ ലക്ഷ്യമിടുന്നുവെന്ന് ബജാജ്

എന്‍ട്രി വിഭാഗം കമ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍ സിടി 110 വിപണിയിലെത്തി. 115 സിസി ഡിടിഎസ്ഐ എഞ്ചിനാണ് ബൈക്കിനുള്ളത്. കിക് സ്റ്റാര്‍ട്ടും ഇലക്ട്രിക് സ്റ്റാര്‍ട്ടുമായി രണ്ട് വകഭേദങ്ങള്‍ ബൈക്കിനുണ്ട്. 37,997 രൂപയാണ് ഏക്സ് ഷോറൂം വില.
ന്യായമായ വിലയ്ക്ക് മികച്ച ബൈക്ക് മോഹിക്കുന്നവരെയാണ് സിടി ശ്രേണി ലക്ഷ്യമിടുന്നത് എന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് സാരംഗ് കനഡെ പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ മികച്ച മൂല്യം പ്രദാനം ചെയ്യുന്ന ബൈക്കുകള്‍ അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇന്ധന ക്ഷമതയുടേയും കരുത്തിന്റേയും കൂട്ടുകെട്ടാണ് ബൈക്ക് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
8.6 പിഎസ് കരുത്ത് 5000 ആര്‍പിഎമ്മില്‍ സിടി 115 ബൈക്കിന്റെ എഞ്ചിന് ഉത്പാദിപ്പിക്കും. പുതുതായി പുറത്തുവന്ന ഡിസ്കവറിനും പിന്നീട് പ്ലാറ്റിനയ്ക്കും ഇതേ എഞ്ചിനാണ് ബജാജ് നല്‍കിയത്. എന്നാല്‍ പ്ലാറ്റിനയ്ക്ക് അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് നല്‍കിയത്.
Also Read: അന്യഗ്രഹ ജീവികളെന്ന് സംശയം; ഇന്ത്യയുടെ ചന്ദ്രയാന്‍ കണ്ട് ഭയന്ന് ഓസ്ട്രേലിയ