ക്രിക്കറ്റ് ടീം പരിശീലകന്‍: കൂടുതല്‍ സാധ്യത ജയവര്‍ദ്ധനെക്ക്

മുന്‍ ശ്രീലങ്കന്‍ കളിക്കാരന്‍ മഹേല ജയവര്‍ദ്ധനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായേക്കും. മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ടീം പരിശീലകനായിരുന്നു ജയവര്‍ദ്ധനെ. ഇത് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി തെരഞ്ഞെടുക്കപ്പെടുന്നതില്‍ അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നു.

ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. രണ്ട് കിരീടങ്ങളും അദ്ദേഹം ടീമിന് വാങ്ങിക്കൊടുത്തു. ഇന്ത്യന്‍ താരങ്ങളുമായെല്ലാം അദ്ദേഹത്തിന് അടുപ്പമുണ്ട്. രോഹിത് ശര്‍മ, ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെല്ലാം ജയവര്‍ദ്ധനെയുടെ ഇഷ്ടക്കാരാണ്.

ശാസ്ത്രി ഇന്ത്യന്‍ പരിശീലകന്‍ ആകുന്ന സമയത്ത് ഉയര്‍ന്നുകേട്ടപേരാണ് സേവാഗിന്റേത്. എല്ലാത്തിനേയും വളരെ ലാഘവത്തോടെ കാണും എന്നതും പരിശീലകനായി മുന്‍പരിചയം ഇല്ലാത്തതും സെവാഗിന്റെ സാധ്യതകള്‍ അടയ്ക്കുന്നു.

ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ പരിശീലകനായിരുന്ന ഗാരി കേസ്റ്റണ്‍ ഒരുവട്ടംകൂടി പരിശീലകനായാലും അത്ഭുതപ്പെടാനില്ല. കാര്‍ക്കശ്യമുള്ള രീതികളും ഇന്ത്യന്‍ ടീമുമായുള്ള അടുപ്പവും കേസ്റ്റണെ പരിഗണിക്കപ്പടുന്നയാളുകളില്‍ മുന്‍നിരയിലാക്കുന്നു.

Also Read: പാര്‍ലമെന്റില്‍ തന്നെ കാണാന്‍ വന്ന വിശിഷ്ടാതിഥിയുടെ ചിത്രം പങ്കുവെച്ച്‌ പ്രധാനമന്ത്രി

DONT MISS
Top