പൊലീസ് ലാത്തിച്ചാര്‍ജില്‍ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈയൊടിഞ്ഞു

കൊച്ചി: എറണാകുളത്ത് സിപിഐ പ്രവര്‍ത്തകരുടെ മാര്‍ച്ചിനെതിരേ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരുക്കേറ്റു. ലാത്തിച്ചാര്‍ജില്‍ എംഎല്‍എയുടെ കൈയൊടിഞ്ഞു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എംഎല്‍എയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എംഎല്‍എയെ കൂടാതെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ഉള്‍പ്പെടെയുള്ള ആറു നേതാക്കള്‍ക്കും ലാത്തിചാര്‍ജില്‍ പരുക്കേറ്റിട്ടുണ്ട്.

also read: കുമാരസ്വാമി സര്‍ക്കാര്‍ വീണു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദ്യൂരപ്പ അവകാശവാദമുന്നയിച്ചു; കര്‍’നാടകം’ തുടരുന്നു

വൈപ്പിന്‍ കോളെജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സിഐ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കൊച്ചി റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. വൈപ്പിന്‍ കോളജിലെ എസ്എഫ്ഐ, എഐഎസ്എഫ്സംഘര്‍ഷത്തില്‍ പരുക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

also read: സിപിഐ മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും; എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പരുക്ക്

സിപിഐ ജില്ലാസെക്രട്ടറിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ കേസിലാണ് പ്രതിഷേധം. പൊലീസ് പക്ഷപാതിത്വം കാട്ടിയെന്നും നടപടി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരാകുകയായിരുന്നു. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബാരിക്കേഡ് പ്രതിഷേധക്കാര്‍ മറിച്ചിട്ടതോടെ പൊലീസ് ജലപീരങ്കി പ്രയോഗം തുടങ്ങി. പിന്നാലെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയായിരുന്നു.

DONT MISS
Top