സ്ഥാനമൊഴിയാന്‍ തയ്യാറെന്ന് കുമാരസ്വാമി

ബെംഗലൂരു: കര്‍ണാടക ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയ വിമത എംഎല്‍എമാര്‍ക്ക് വേണ്ടി താന്‍ മാപ്പു ചോദിക്കുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. നിലവിലെ സാഹചര്യത്തില്‍ മനം മടുത്തെന്നും മുഖ്യമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്നും കുമാരസ്വാമി പറഞ്ഞു. ബിജെപിക്ക് 107 എംഎല്‍എമാരുടെയും ഭരണപക്ഷത്തിന് 100 എംഎല്‍എമാരുടെയും പിന്തുണയാണുള്ളത്. ഇതിനിടെ സ്വതന്ത്ര എംഎല്‍എമാര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റിനു മുന്നില്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

also read: സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിക്കുകയാണോ?; രമ്യയുടെ കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിക്കെതിരെ അനില്‍ അക്കര

‘നിലവിലെ സംഭവവികാസങ്ങളില്‍ മനം മടുത്തു, മുഖ്യമന്ത്രി പദം ഒഴിയാന്‍ തയ്യാര്‍’, കുമാരസ്വാമി. ഇത്രയും കാലം താന്‍ പ്രവര്‍ത്തിച്ചത് വിശ്വസ്തതയോടെയാണ്. സര്‍ക്കാരിന്റെ പതനത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാനില്ല. വിശ്വാസവോട്ടെടുപ്പ് വലിച്ചു നീട്ടാന്‍ താന്‍ ശ്രമിച്ചിട്ടില്ല. ഇത്തരത്തില്‍ വിശ്വാസവോട്ട് വൈകിയതിന് മാപ്പ് ചോദിക്കുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. ഇവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകരുമെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുടലെടുത്തു.
അതേസമയം ബെംഗലൂരുവില്‍ നിരോധമനാജ്ഞ രണ്ട് ദിവസത്തേക്ക് നീട്ടി. കര്‍ണാടകയില്‍ വിശ്വാസ വോട്ട് ഇന്നുതന്നെയുണ്ടാകും.

DONT MISS
Top