ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; കൊല്ലം നഗരത്തിലെ മത്സ്യ സ്റ്റാളുകളില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ പിടികൂടി

കൊല്ലം: കൊല്ലം നഗരത്തിലെ മത്സ്യ സ്റ്റാളുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പും കോര്‍പറേഷന്‍ ഹെല്‍ത്ത് സ്വകാഡും നടത്തിയ പരിശോധനയില്‍ മാസങ്ങള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ പിടികൂടി. പിടിച്ചെടുത്ത മത്സ്യങ്ങള്‍ പുഴുവരിച്ച നിലയിലായിരുന്നു. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായിട്ടായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പും ഹെല്‍ത്ത് സ്വകാഡും സംയുക്തമായി കൊല്ലം നഗരത്തിലെ മത്സ്യ സ്റ്റാളുകളില്‍ പരിശോധന നടത്തിയത്.

ആണ്ടാമുക്കത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാളില്‍ നിന്നാണ് പഴകിയ നെയ്മീനും, ഓലത്തള എന്ന മീനും പിടികൂടിയത്. ഓലത്തള മത്സ്യം പുഴുവെടുത്ത നിലയിലായിരുന്നു. നൂറ് കിലോ മത്സ്യം ഇവിടെ നിന്ന് മാത്രം പിടികൂടി. കോര്‍പറേഷന്‍ പരിധിയിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിലും പഴകിയ മത്സ്യം മുന്‍പ് പിടികൂടിയിരുന്നു.

ട്രോളിങ്ങ് നിരോധനത്തിന്റെ മറവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യങ്ങള്‍ സംസ്ഥാനത്തെക്ക് എത്തുന്നത് തടയിടുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന തുടരുന്നത്. വരും ദിവങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അധിക്യതര്‍ അറിയിച്ചു

DONT MISS
Top