പ്രായത്തെ തോല്‍പ്പിക്കുന്ന മെയ്‌വഴക്കം; ജിംനാസ്റ്റിക് റിംഗില്‍ തലകീഴായി തൂങ്ങി സുസ്മിത സെന്‍; ആരാധകരെ വിസ്മയിപ്പിച്ച വര്‍ക്കൗട്ട്‌ വീഡിയോ

ബോളിവുഡിലെ പ്രിയനടിമാരില്‍ ഒരാളാണ് സുസ്മിത സെന്‍. മുന്‍ വിശ്വസുന്ദരി കൂടിയായ നടിയുടെ ഇപ്പോഴത്തെ ലുക്കും ശരീരവും കണ്ടാല്‍ പ്രായം വെറും അക്കമാണെന്നേ പറയാനാകൂ. ദൈന്യംദിന വര്‍ക്കൗട്ടിലൂടെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ താരം ശ്രമിക്കുകയാണ്. പലപ്പോഴും തന്റെ വര്‍ക്കൗട്ട്‌ വീഡിയോ നടി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നടി പുറത്തുവിട്ട വീഡിയോ ആരാധകരെ ശരിക്കും ഞെട്ടിച്ചു.

Also read:ഇറാനിയന്‍ എണ്ണക്കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ നയതന്ത്ര നീക്കം സജീവമാക്കി കേന്ദ്രസര്‍ക്കാര്‍; ജീവനക്കാരുടെ ചിത്രങ്ങള്‍ റോയ്ട്ടേഴ്സ് പുറത്തുവിട്ടു

ജിംനാസ്റ്റിക് റിംഗില്‍ തലകീഴായി തൂങ്ങി നില്‍ക്കുന്ന വീഡിയോയാണ് നടി പങ്കുവെച്ചത്. ‘ ചിറകുണ്ടായാല്‍ മാത്രം പോരാ, നിങ്ങള്‍ അവയെ പറക്കാന്‍ പരിശീലിപ്പിക്കണം’ എന്ന അടിക്കുറിപ്പും നടി നല്‍കിയിട്ടുണ്ട്.

നാല്‍പ്പത്തി മൂന്നുകാരിയായ നടി അവിവാഹിതയാണ്. ദത്തുപുത്രിമാരായ അലീഷയ്ക്കും റീനയ്ക്കും കാമുകന്‍ രോഹ്മന്‍ ഷാവ്‌ലിനുമൊപ്പമാണ് സുസ്മിതയുടെ താമസം. 2010ലാണ് റീനയെ സുസ്മിത ദത്തെടുത്തത്.

View this post on Instagram

My #lifeline ❤️ #home #dubai #duggadugga 💃🏻🤗 I love you guys!!! 😁

A post shared by Sushmita Sen (@sushmitasen47) on

View this post on Instagram

‘A glistening sunset’ #somethingaboutit ❤️💋😍 #togetherness #goa 💃🏻 I love you guys!!!

A post shared by Sushmita Sen (@sushmitasen47) on

DONT MISS
Top