നടുറോഡില്‍ സ്ത്രീക്കും ഭര്‍ത്താവിനും ക്രൂര മര്‍ദ്ദനം

കല്‍പ്പറ്റ: നടുറോഡില്‍ സ്ത്രീക്കും ഭര്‍ത്താവിനും നേരെ ക്രൂമര്‍ദ്ദനം. വയനാട്ടിലെ അമ്പലവയല്‍ ടൗണില്‍ എത്തിയ തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക്‌നേരെയാണ് ആക്രമണം നടന്നത്. ദൃശ്യങ്ങളില്‍ യുവതിയെയും ഭര്‍ത്താവിനെയും മര്‍ദ്ദിക്കുന്നതായി കാണാന്‍ സാധിക്കുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

also read: യൂണിവേഴ്‌സിറ്റി കോളെജില്‍ നടന്ന സംഘര്‍ഷത്തില്‍ കുത്തേറ്റ അഖില്‍ ചന്ദ്രന്‍ ആശുപത്രി വിട്ടു

സംഭവത്തില്‍ അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജീവാനന്ദിനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്  പരാതി ലഭിക്കാത്തതുകൊണ്ടാണ് കേസ് എടുക്കാത്തതെന്നു പോലീസ് അറിയിച്ചിരിക്കുന്നത്. ദമ്പതികളെ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

also read: കർ’നാടകം’; ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും

DONT MISS
Top