തുമ്പോളിയിലെ കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണം, എക്‌സൈസ് മന്ത്രിയുമായി സംസാരിക്കും: തോമസ് ഐസക്

തുമ്പോളിയിലെ കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. എക്‌സൈസ് മന്ത്രിയുമായി ഇക്കാര്യം സംസാരിക്കും എന്നും അദ്ദേഹം കുറിച്ചു. അദ്ദേഹം കുറിച്ചത് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

തുമ്പോളിയിലെ പുതിയ കള്ളുഷാപ്പിനെതിരെ മുഴുവൻ പ്രാദേശിക വാസികളും ഒറ്റക്കെട്ടായി സമരത്തിലാണ്. ഒരാഴ്ച മുമ്പ് സമരകേന്ദ്രം സന്ദർശിച്ചു. റെയിൽവേ ട്രാക്കിന് തൊട്ടുപറ്റേയാണ് പുതിയ കള്ളുഷാപ്പ്.

ഷാപ്പിൽനിന്നിറങ്ങിയാൽ ട്രാക്കിലേയ്ക്കാണ് വാതിൽ തുറക്കുന്നത്. ഇതിന് റെയിൽവേ നോട്ടീസ് നല്കിയപ്പോൾ തൊട്ട് തെക്കുവശത്ത് പടിഞ്ഞാറ് കടപ്പുറത്തേയ്ക്ക് പോകുന്ന ഒറ്റയടിപ്പാതയിലേയ്ക്കായി പുതിയ വാതിൽ. സ്ത്രീകളും കുട്ടികളും പോകുന്ന വഴിയാണ്. ഇരുട്ടിക്കഴിഞ്ഞാൽ ഇപ്പോൾ പുരുഷന്മാരില്ലാതെ യാത്ര അസാധ്യം.

Also Read: വേണ്ടത്ര ഗുണമില്ല! ക്രിക്കറ്റിനെ ഒരു കായിക ഇനമായി അംഗീകരിക്കില്ലെന്ന് റഷ്യ

സ്ത്രീകളാണ് സമരത്തിന് മുന്നിൽ. സഖാവ് അനസൂയ (ഗായിക) വരെ സമരരംഗത്തുണ്ട്. വഴി മുടക്കുന്ന രീതിയിൽ ജനവാസകേന്ദ്രത്തിൽ പുതിയൊരു ഷാപ്പ് പാടില്ല. ജനവികാരം കണക്കിലെടുത്ത് ഷാപ്പ് മാറ്റി സ്ഥാപിക്കാൻ അധികൃതർ നടപടി എടുക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് എക്സൈസ് മന്ത്രിയുമായി സംസാരിക്കുന്നതാണ്.

DONT MISS
Top