ഒരേയൊരു അക്ഷരമുള്ള വെബ്‌സൈറ്റ്; യുഎഇയുടെ ഔദ്യോഗിക സൈറ്റിന് പുതിയ ഡൊമൈന്‍

പ്രതീകാത്മക ചിത്രം

യുഎഇ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് പേരുമാറ്റം. യു.എഇ (u.ae) എന്നാണ് പുതിയ ഡൊമൈല്‍. ഒരേയൊരു അക്ഷരം മാത്രം പേരായുള്ള ലോകത്തെ ആദ്യത്തെ സര്‍ക്കാര്‍ വെബ്‌സൈറ്റാണിത്.

പ്രധാനമന്ത്രിയുടെ ഓഫീസും ക്യാബിനറ്റ് കാര്യ മന്ത്രാലയവും ടെലി കമ്യൂണിക്കേഷന്‍ അതോറിറ്റിയും ചേര്‍ന്നാണ് പുതിയ ഡൊമൈന്‍ ആരംഭിച്ചത്. എല്ലാതരം സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഈ സൈറ്റിനെ ആശ്രയിക്കാം.

ജനങ്ങളുടെ ഇടപെടല്‍ കാര്യമായി ഉണ്ടാക്കിയെടുക്കാന്‍ ബ്ലോഗുകളും ഫോറങ്ങളും സൈറ്റിലുണ്ട്. വിദ്യാഭ്യാസം, വാണിജ്യം, അടിസ്ഥാന സൗകര്യം, ആരോഗ്യം എന്നിവയേക്കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാം സൈറ്റിലുണ്ട്.

Also Read: ജീവനക്കാരെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്; ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കപ്പല്‍ കമ്പനി അധികൃതര്‍

DONT MISS
Top