മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കുടുങ്ങിക്കിടക്കുന്നു

മുംബൈ: മുംബൈ നഗരത്തിന് സമീപത്തെ ബാന്ദ്രയില്‍ സര്‍ക്കാര്‍ ടെലികോം കമ്പനിയായ എംടിഎന്‍എല്‍ എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ബാന്ദ്രയില്‍ ഒമ്പതുനില കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം. കെട്ടിടത്തിന്റെ മൂന്ന്,നാല് നിലകളിലാണ് തീപടര്‍ന്നത്. നൂറോളം ആളുകള്‍ കെട്ടിടത്തിന്റെ ടെറസില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക സൂചന.

also read: കെഎസ്‌യുവിന്റെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു

നാല്‍പ്പത് അഗ്‌നിശമന സേനാ വാഹനങ്ങള്‍ തീപ്പിടിത്തം നിയന്ത്രിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. ബാന്ദ്രയിലെ എസ്‌വി റോഡില്‍ സ്ഥിതി ചെയ്യുന്ന ഒമ്പതു നിലക്കെട്ടിടത്തിന്റെ മൂന്നാം നിലയിലും നാലാം നിലയിലുമാണ് തീ ആളിപ്പടര്‍ന്നത്.തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. എന്നാല്‍, തീ പടരും മുമ്പ് വയര്‍ കത്തുന്നതിന്റെ മണം അനുഭവപ്പെട്ടതായി സമീപവാസികള്‍ പറഞ്ഞു. അഗ്‌നിശമന സേനാ ജീവനക്കാര്‍ കെട്ടിടത്തിനകത്ത് പ്രവേശിച്ച് ആളുകളെ ഒഴിപ്പിക്കുകയാണ്. നിരവധി പേരെ അഞ്ചാം നിലയില്‍ നിന്ന് പുറത്തേക്കെത്തിച്ചിട്ടുണ്ട്. എം ടി എന്‍ എല്ലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. തീയണയ്ക്കാന്‍ പതിന്നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

DONT MISS
Top