യുപിയില്‍ പെണ്‍കുഞ്ഞ് ജനിച്ചത് മൂന്ന് തലയുമായി; പിശാച് ബാധിച്ചതാണെന്ന് ഗ്രാമവാസികള്‍

ഉത്തര്‍പ്രദേശ്: എത്താ ജില്ലയില്‍ മൂന്നുതലയുമായി ജനിച്ച പെണ്‍കുട്ടി അത്ഭുതമാകുന്നു. ഈ മാസം പതിനൊന്നിനാണ് ജില്ലയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അത്ഭുതബാലിക ജനിച്ചത്. കുഞ്ഞിന്റെ തലയുടെ പിന്‍ഭാഗത്ത് തലകളുടെ ആകൃതിയിലുള്ള ഈ വളര്‍ച്ചകളില്‍ അവയവങ്ങള്‍ ഒന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷ, തലയോട്ടിയുമായി ബന്ധമുണ്ട്. ഇത് ഒരുതരം ന്യൂറല്‍ ട്യൂബ് ഡിഫക്ട് (NTD) ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Also read:‘കെപിസിസി പ്രസിഡന്റ് എന്ന നിലയിലല്ല ഒരു ജേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് രമ്യയെ ഉപദേശിച്ചത്’: മുല്ലപ്പള്ളി

പിലുവ ഗ്രാമത്തിലെ യുവതിയാണ് മൂന്ന് തലയുള്ള കുഞ്ഞിനെ പ്രസവിച്ചത്. ഗര്‍ഭകാലത്ത് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും പെണ്‍കുട്ടിക്ക് ഉണ്ടായിട്ടില്ല. ആശുപത്രിയില്‍ ഒന്നു രണ്ടുതവണ വന്നുപോയി. സ്‌കാനിംഗിന് വിധേയമാവുകയോ ചെയ്തിരുന്നില്ല. കടുത്ത പ്രസവവേദനയുമായി എത്തിയ യുവതിയെ ഡോക്ടര്‍മാര്‍ അഡ്മിറ്റ് ചെയ്തു. ഉടന്‍ തന്നെ പ്രസവിക്കുകയും ചെയ്തു. അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒന്നിലധികം തലയുമായി ജനിച്ച കുഞ്ഞുങ്ങള്‍ക്ക് വിജയകരമായി ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഈ കുഞ്ഞിന്റെ കാര്യത്തില്‍ അത് പ്രാവര്‍ത്തികമാണോയെന്ന് പരിശോധിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Also read:കെപിസിസി പ്രസിഡന്റ് എന്ന നിലയിലല്ല ഒരു ജേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് രമ്യയെ ഉപദേശിച്ചത്’: മുല്ലപ്പള്ളി

എന്നാല്‍, മൂന്നുതലയുമായി കുഞ്ഞ് ജനിച്ചത് പിശാച് ബാധമൂലമാണെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞ് ഗ്രാമത്തിനാകെ ദോഷം ചെയ്യുമെന്നും ഇവര്‍ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

DONT MISS
Top