“ചുരുണ്ടമുടിക്ക് പകര്‍പ്പവകാശം ഉണ്ടോ? എന്നോട് സ്വജനപക്ഷപാതത്തിന്റെ ചീട്ടുവെച്ച് കങ്കണയ്ക്ക് കളിക്കാനാകില്ല, ഞാനും കഷ്ടപ്പെട്ടാണ് സിനിമയില്‍ വന്നത്”: രംഗോലിക്ക് മറുപടിയുമായി തപ്‌സി

കങ്കണ അഭിനയിച്ച ‘ജഡ്ജ്‌മെന്റല്‍ ഹേ ക്യാ’ എന്ന ചിത്രത്തെ പ്രശംസിച്ച തപ്‌സി കങ്കണയെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നില്‍ അസൂയയാണെന്നും തപ്‌സിയെപ്പോലുള്ള സ്വജനപക്ഷപാതമുള്ളവരെ കങ്കണ മാനിക്കില്ലെന്നും രംഗോലി പറഞ്ഞിരുന്നു. ഇതിനെതിരെ അനുരാഗ് കശ്യപ് ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തപ്‌സി തന്നെ ഈ വിഷയത്തില്‍ രംഗത്തെത്തിയിരിക്കുകയാണ്.

Also read:ടോയ്‌ലറ്റ് വൃത്തിയാക്കാനല്ല തന്നെ തെരഞ്ഞെടുത്തത്: ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂര്‍

രംഗോലിക്ക് മറുപടിയുമായി അനുരാഗ് മാത്രമല്ല, തന്റെ പല സുഹൃത്തുക്കളും രംഗത്ത് വന്നതായിരുന്നു. എന്നാല്‍ താന്‍ അവരെ പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് തപ്‌സി പറഞ്ഞു. കങ്കണയ്ക്കും രംഗോലിക്കും അനാവശ്യ ശ്രദ്ധ നല്‍കേണ്ടതില്ലെന്നതാണ് അതിന് കാരണമെന്നും തപ്‌സി വ്യക്തമാക്കി.

Also read:കര്‍ണാടക വിശ്വാസ പ്രമേയം; ഹര്‍ജികളില്‍ നിര്‍ണായകമായ വാദം ഇന്ന് സുപ്രിംകോടതിയില്‍ നടന്നേക്കും

‘എന്നോട് സ്വജനപക്ഷപാതത്തിന്റെ ചീട്ടുവെച്ച് കങ്കണയ്ക്ക് കളിക്കാനാകില്ല. കാരണം ഞാനും കഷ്ടപ്പെട്ടാണ് സിനിമയിലെത്തിയത്. സഹോദരി രംഗോലിയോട് ഞാന്‍ തര്‍ക്കിക്കാനില്ല. കാരണം ഞങ്ങള്‍ രണ്ട് പേരുടെയും ഭാഷകള്‍ ഒത്തുപോകില്ല പിന്നെ, ചുരുണ്ട മുടി വളര്‍ത്തി കങ്കണയെ അനുകരിക്കുകയാണ് പറഞ്ഞിരുന്നു. ചുരുണ്ട് മുടിക്ക് പകര്‍പ്പവകാശം ഉണ്ടെന്ന് അറിയില്ല. എന്റെ മുടി ഇങ്ങനെയാണ്. ഈ വിഷയത്തില്‍ എന്തായാലും ഞാന്‍ മാപ്പ് ചോദിക്കാനില്ല’-തപ്‌സി പറഞ്ഞു.

DONT MISS
Top