കര്‍ണാടക വിശ്വാസ പ്രമേയം: ഹര്‍ജികള്‍ ഇന്ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

കര്‍ണാടക നിയമസഭയിലെ വിശ്വാസ പ്രമേയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് പരിഗണിക്കില്ല എന്ന് ചീഫ് ജസ്റ്റിസ്. ഹര്‍ജികള്‍ നാളെ പരിഗണിക്കാന്‍ നോക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജി ഇന്ന്തന്നെ പരിഗണിക്കണം എന്ന സ്വതന്ത്ര എംഎല്‍എമാരുടെ ആവശ്യം കോടതി നിരസിച്ചു. എംഎല്‍എമാരുടെ ആവശ്യം അംഗീകരിക്കാന്‍ ആകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിശ്വാസ വോട്ടെടുപ്പ് എത്രയും വേഗം നടത്താന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട രണ്ട് സ്വതന്ത്ര എംഎല്‍എമാരും കോടതിയെ സമീപിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച അഞ്ച് മണിക്കുള്ളില്‍ നടത്തണമെന്ന കര്‍ശന നിര്‍ദേശം സ്പീക്കര്‍ക്ക് സുപ്രിംകോടതി നല്‍കണമെന്നാണ് സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജിയിലെ ആവശ്യപ്പെട്ടിരുന്നത്.

ഇന്ന് എന്തായാലും ഹര്‍ജി കേള്‍ക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് നാളെ രാവിലെ ഒന്നാമത്തെ നമ്പറായി ഹര്‍ജി കേള്‍ക്കണമെന്ന അഭിഭാഷകന്‍ മുഗള്‍ റോത്തഗി കോടതി അഭ്യര്‍ത്ഥിച്ചു. ഇതിന് നോക്കാം എന്നൊരു മറുപടി മാത്രമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.

കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, സ്വതന്ത്രന്‍ എച്ച് നാഗേഷ് എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കുമാരസ്വാമിയുടേത് ന്യൂനപക്ഷ സര്‍ക്കാരാണെന്നും ബിജെപിയെ പിന്തുണക്കുന്ന ഈ എംഎല്‍എമാര്‍ വാദിക്കുന്നു. ഈ ഹര്‍ജിയും വേഗത്തില്‍ കേള്‍ക്കണമെന്ന് സ്വതന്ത്ര എംഎല്‍എമാരും ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ആവശ്യം നിരസിച്ചു. ഇതോടെ ഇന്നും കര്‍ണാടക നിയമസഭയില്‍ വിശ്വാസപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

DONT MISS
Top