അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിലല്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് പിളരും: നട്‌വര്‍ സിംഗ്

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുമുള്ള ആളാണ് വരുന്നതെന്നില്‍ 24 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് പിളരുമെന്ന് മുതിര്‍ന്ന നേതാവ് നട്‌വര്‍ സിംഗ്. പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണം എന്ന ആവശ്യം ഉയര്‍ന്നുവരുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവു കൂടിയായ നട്‌വര്‍ സിംഗ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.

also read: പെയിന്റും ഷാംപൂവും ഉപയോഗിച്ച് പാല്‍ നിര്‍മാണം; വിതരണം ചെയ്തത് ആറ് സംസ്ഥാനങ്ങളില്‍

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടിയെ നയിക്കാന്‍ അവര്‍ പ്രാപ്തയാണ് എന്നതാണ് ഇത് കാണിക്കുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണം എന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനം തിരുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

also read: ലൈംഗിക പീഡന പരാതി; എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചു

പ്രിയങ്ക പാര്‍ട്ടി അധ്യക്ഷയാകുമോ എന്ന ചോദ്യത്തിന് അത് പ്രിയങ്കയുടെ തീരുമാനത്തെ അടിസ്ഥാനമാക്കിയായിരിക്കും എന്നാണ് നട്‌വര്‍ സിംഗ് പറഞ്ഞത്. പ്രിയങ്കയുടെ സഹോദരനാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുമുള്ള ഒരാള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആ തീരുമാനം തിരുത്താന്‍ അവരുടെ കുടുംബത്തിനെ സാധിക്കൂ എന്നും നട്‌വര്‍ സിംഗ് പറഞ്ഞു.a

also read: ടോയ്‌ലറ്റ് വൃത്തിയാക്കാനല്ല തന്നെ തെരഞ്ഞെടുത്തത്: ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂര്‍

DONT MISS
Top