പെയിന്റും ഷാംപൂവും ഉപയോഗിച്ച് പാല്‍ നിര്‍മാണം; വിതരണം ചെയ്തത് ആറ് സംസ്ഥാനങ്ങളില്‍

ഭോപ്പാല്‍: കൃത്രിമമായി പാല്‍ നിര്‍മിച്ച് അത് വിതരണം ചെയ്യുന്ന മൂന്ന് പാല്‍ ഉത്പാദന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 57 പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ മൂന്ന് പാല്‍ ഉത്പാദന കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇവിടെനിന്നും കൃത്രിമ പാല്‍ ഉള്‍പ്പടെ മറ്റ് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഈ ഇത്പാദ കേന്ദ്രങ്ങളില്‍ നിര്‍മിക്കുന്ന പാല്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ദില്ലി, ഹരിയാന, മഹാറാഷ്ട്ര ഉള്‍പ്പടെയുള്ള ആറ് സംസ്ഥാനങ്ങളിലാണ് വിതരണം ചെയ്തിരുന്നത്.

also read: കെഎസ്‌യുവിന്റെ ആവശ്യം എന്താണെന്ന് അവര്‍ക്കുതന്നെ അറിയില്ല: പിണറായി വിജയന്‍

കൃത്രിമമായി നിര്‍മിച്ച 10,000 ലിറ്റര്‍ പാല്‍, 500 കിലോ വെണ്ണ, 200 കിലോ പനീര്‍ എന്നിവയാണ് കണ്ടെടുത്തത്. 20 ടാങ്കര്‍ ലോറികളിലും 11 പിക്കപ്പ് വാനിലും നിറച്ച് വെച്ച പാലും പിടികൂടിയിട്ടുണ്ട്. കൂടാതെ ഷാംപുവും ശുദ്ധീകരിച്ച എണ്ണയും ഗ്ലൂക്കോസ് പൊടിയും പെയ്ന്റ് എന്നിവയും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

also read: കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കാസര്‍ഗോഡും കണ്ണൂരും കോഴിക്കോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

30 ശതമാനം പാലും ശുദ്ധീകരിച്ച എണ്ണയും വൈറ്റ് പെയ്ന്റും ഗ്ലൂക്കോസ് പൊടിയും ഷാംപൂവും ഒക്കെ ഉപയോഗിച്ചാണ് പാല്‍ നിര്‍മ്മിക്കുന്നത്. പനീറും വെണ്ണയും എല്ലാം ഇങ്ങനെ തന്നെയാണ് നിര്‍മിക്കുന്നത്. അഞ്ച് രൂപ ചെലവിലാണ് പ്ലാന്റില്‍ ഒരു ലിറ്റര്‍ പാല്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ മാര്‍ക്കറ്റുകളില്‍ 45 മുതല്‍ 50 രൂപയ്ക്കാണ് കൃത്രിമമായി നിര്‍മ്മിച്ച ഈ പാല്‍ വിതരണം ചെയ്യുന്നത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ പ്ലാന്റുകളില്‍ ദിനംപ്രതി രണ്ട് ലക്ഷം ലിറ്റര്‍ കൃത്രിമ പാലാണ് ഉത്പാദിപ്പിക്കുന്നത്. പ്ലാന്റുകള്‍ക്കെതിരെയും തൊഴിലാളികള്‍ക്ക് എതിരെയും ഉടന്‍ നടപടി സ്വീകരിക്കും എന്നാണ് ഭക്ഷ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

also read: ടോയ്‌ലറ്റ് വൃത്തിയാക്കാനല്ല തന്നെ തെരഞ്ഞെടുത്തത്: ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂര്‍

DONT MISS
Top