എന്തുകൊണ്ട് അമ്പാട്ടി റായ്ഡുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല? ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറയുന്നു

ലോകകപ്പിനുള്ള ക്രിക്കറ്റ് ടീമിലേക്ക് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് അമ്പാട്ടി റായ്ഡു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മികച്ച ഒരു ബാറ്റ്‌സ്മാനായിരുന്ന അദ്ദേഹത്തിന്റെ വിരമിക്കലില്‍ ആരാധകര്‍ക്ക് ഏറെ ദുഖവുമുണ്ടായി. എന്താണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നത് വ്യക്തമാക്കുകയാണ് ടീമിന്റെ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്.

ലോകകപ്പില്‍ റായ്ഡുവിനെ അയയ്ക്കാതിരിക്കാന്‍ കാരണമുണ്ട്. ശിഖര്‍ ധവാന് പരുക്കേറ്റപ്പോള്‍ കെഎല്‍ രാഹുല്‍ ടീമിലുണ്ട്. ഒരു ഇടംകയ്യന്‍ ബാറ്റ്‌സ്മാനെ അയയ്ക്കാനായിരുന്നു ടീം മാനേജ്‌മെന്റിന്റെ അഭ്യര്‍ഥന. അതുകൊണ്ടാണ് പന്തിനെ അയച്ചത്.

പിന്നീട് വിജയ് ശങ്കറിന് പരുക്കേറ്റപ്പോള്‍ ഒരു ഓപ്പണറെ അയക്കേണ്ടിവന്നു. ഇംഗ്ലണ്ടുമായുള്ള മത്സരത്തിനിടെ രാഹുലും പരുക്കേറ്റ് പുറത്തുപോയി. അടുത്ത മത്സരത്തില്‍ കളിക്കാനാകുമോ എന്ന് സംശയമായി. അപ്പോള്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് ഒരു ഓപ്പണറെ അയക്കാനാണ്. അപ്പോള്‍ മായങ്ക് അഗര്‍വാളിനെ അയച്ചു.

ലോകകപ്പ് നടക്കുന്നതിനിടയില്‍ പത്രസമ്മേളനം വിളിച്ച് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന പതിവ് ഇല്ലല്ലോ. ടീം തെരഞ്ഞെടുപ്പില്‍ പക്ഷപാതവും ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം റായ്ഡു ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ ഒരുമാസം പരിശീലിപ്പിച്ച് ഫിറ്റ്‌നസ് വീണ്ടെടുപ്പിച്ച് ടീമില്‍ ഇടം നല്‍യിരുന്നു. ഇങ്ങനെയാണ് പ്രസാദ് പ്രതികരിച്ചത്.

ടീം മാനേജ്‌മെന്റും റായ്ഡുവിനെ ഒഴിവാക്കാന്‍ കരുക്കള്‍ നീക്കി എന്ന് ഇതില്‍നിന്ന് മനസിലാക്കാം. ട്വിറ്ററിലൂടെയുള്ള ചില പ്രതികരണങ്ങളും റായ്ഡുവിനെ അനഭിമതനാക്കിയിരുന്നു.

Also Read: കെഎസ്‌യുവിന്റെ ആവശ്യം എന്താണെന്ന് അവര്‍ക്കുതന്നെ അറിയില്ല: പിണറായി വിജയന്‍

DONT MISS
Top