കെഎസ്‌യുവിന്റെ ആവശ്യം എന്താണെന്ന് അവര്‍ക്കുതന്നെ അറിയില്ല: പിണറായി വിജയന്‍

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിപ്രസ്താനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്‌യുവിന് എന്താണ് വേണ്ടതെന്ന് അവര്‍ക്കുതന്നെ അറിയില്ല. കോളെജ് അവിടെ പ്രവര്‍ത്തിക്കരുത് എന്നാണ് ആവശ്യമെങ്കില്‍ അത് നടക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

കോളെജില്‍ അക്രമം നടന്നയുടന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. സമരം ചെയ്യുന്നവര്‍ക്ക് ഇനിയെന്താണ് വേണ്ടത്. സമരം ചെയ്യുന്നവരുടെ ആവശ്യമെന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല എന്നും പിണറായി പറഞ്ഞു.

സിപിഐഎമ്മിനും സര്‍ക്കാരിനും എതിരെ മലവെള്ളപ്പാച്ചില്‍ പോലെ വ്യാജവാര്‍ത്തകള്‍ ഒഴുകുകയാണ്. മാധ്യമങ്ങള്‍ ദുസ്വാധീനങ്ങള്‍ക്ക് വഴങ്ങിക്കൊടുത്ത് വലതുപക്ഷത്തെ ശക്തിപ്പെടുത്തുന്നു. ഫെയ്‌സ്ബുക്കിലൂടെ ലഭിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Also Read: പ്രളയാനന്തര പുനര്‍നിര്‍മാണം: 6424 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി, 3425 വീടുകളുടെ പ്രവൃത്തി അന്തിമ ഘട്ടത്തില്‍

DONT MISS
Top