ചന്ദ്രയാന്‍ ഉച്ചയ്ക്ക് കുതിച്ചുയരും, നൂറ് കോടി പ്രതീക്ഷകളും; ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ മുത്തംവെക്കുന്ന ആദ്യരാജ്യം ആകാന്‍ ഇന്ത്യ

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാന്റെ കൗണ്ട് ഡൗണ്‍ പുരോഗമിക്കുന്നു. ശ്രീഹരിക്കോട്ടയില്‍ന്ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപണം. വിക്ഷേപണവും ചന്ദ്രനിലെ ലാന്‍ഡിംഗും വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

കഴിഞ്ഞ പതിനഞ്ചാം തിയതി പുലര്‍ച്ചെ രണ്ടേകാലിനാണ് ആദ്യം വിക്ഷേപണം നിശ്ചയിച്ചിരുന്നത് എങ്കിലും ചില സാങ്കേതിക പ്രശ്‌നം മൂല വിക്ഷേപണം നീട്ടുകയായിരുന്നു. വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിനായിരുന്നു പ്രശ്‌നം കണ്ടെത്തിയത്. ഇന്ധന ചോര്‍ച്ചയാണ് സംഭവിച്ചത് എന്നാണ് അനൗദ്യോഗിക വിവരം.

ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണിത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകുന്നതിന് പുറമെ ചന്ദ്രനെ വിശദമായി പഠിക്കാനുള്ള വഴിയാകും ചന്ദ്രയാന്‍ തുറന്നിടുക. 1000 കോടിയോളം ചെലവിലാണ് ദൗത്യം ഒരുങ്ങുന്നത്. ലോകരാജ്യങ്ങളും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളിലേക്ക് ഉറ്റുനോക്കുന്നു.

Also Read: ധവാന്‍ തിരിച്ചെത്തി; ഋഷഭ് പന്ത് കീപ്പര്‍; മായങ്ക് അഗര്‍വാള്‍ ടെസ്റ്റ് ടീമില്‍

DONT MISS
Top