ധവാന്‍ തിരിച്ചെത്തി; ഋഷഭ് പന്ത് കീപ്പര്‍; മായങ്ക് അഗര്‍വാള്‍ ടെസ്റ്റ് ടീമില്‍

വെസ്റ്റ്ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക് എന്നിവരെ ടീമില്‍നിന്ന് ഒഴിവാക്കി. മായങ്ക് അഗര്‍വാളിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ലോകകപ്പില്‍ പരുക്കേറ്റ് പുറത്തായ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. കേദാര്‍ ജാദവ് ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ടെസ്റ്റ് ടീമില്‍ വൃദ്ധിമാന്‍ സാഹയും ഉണ്ട് എങ്കിലും ഋഷഭ് പന്ത് തന്നെയാകും വിക്കറ്റ് കീപ്പര്‍.

ബുംറയ്ക്ക് ഏകദിനത്തിലും ട്വന്റി 20ലും വിശ്രമം അനുവദിച്ചു. ടെസ്റ്റ് പരമ്പരയാകുന്നതോടെ താരം മടങ്ങിയെത്തും. ഹാര്‍ദ്ദിക് പാണ്ഡ്യ ഒരു ടീമിലുമില്ല. പൃഥ്വി ഷായും ഒരു ടീമിലും ഉള്‍പ്പെട്ടില്ല. പരുക്ക് മൂലമാണിത്. രോഹിത് ശര്‍മയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

Also Read: പ്രളയാനന്തര പുനര്‍നിര്‍മാണം: 6424 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി, 3425 വീടുകളുടെ പ്രവൃത്തി അന്തിമ ഘട്ടത്തില്‍

Also Read: പ്രളയാനന്തര പുനര്‍നിര്‍മാണം: 6424 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി, 3425 വീടുകളുടെ പ്രവൃത്തി അന്തിമ ഘട്ടത്തില്‍

DONT MISS
Top