ചന്ദ്രയാന്‍ രണ്ടിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു; വിക്ഷേപണം നാളെ

ശ്രീഹരിക്കോട്ട: ജന്ത്യന്‍ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഇന്ന് വൈകുന്നേരം 6.43 നാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. കൃത്യം 20 മണിക്കൂറിന് ശേഷം നാളെ ഉച്ചയ്ക്ക് 2.43 നാണ് ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കുന്നത്.

also read: കനത്ത മഴ; കണ്ണൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കഴിഞ്ഞ തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.51ന് ആയിരുന്നു ചന്ദ്രയാന്‍ രണ്ട് വിക്ഷേപണത്തിന് പദ്ധതിയിട്ടത്. എന്നാല്‍ സൗങ്കേതിക തകരാര്‍ മൂലം വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു. തകരാറുകള്‍ പരിഹരിച്ചതിനുശേഷമാണ് വീണ്ടും വിക്ഷേപണത്തിന് തയ്യാറായിരിക്കുന്നത്.

കഴിഞ്ഞ തവണ കൗണ്ട് ഡൗണ്‍ അവസാനിക്കാന്‍ 56 മിനിട്ട് ബാക്കി നില്‍ക്കേയായിരുന്നു വിക്ഷേപണം മാറ്റിവെച്ചത്. ക്രയോഘട്ടത്തിലെ മര്‍ദ്ദ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു കൗണ്ട് ഡൗണ്‍ നിര്‍ത്തിവച്ചത്. മര്‍ദ്ദ വ്യത്യാസം ആദ്യം കാര്യമായി എടുത്തില്ലെങ്കിലും വിഎസ്എസ്സി ഡയറക്ടര്‍ എസ് സോമനാഥ് ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്തി. വിശദപരിശോധനയില്‍ ജിഎസ്എല്‍വി മാര്‍ക്ക്3 റോക്കറ്റിലെ ക്രയോ ഇന്ധന ടാങ്കിന് മുകളിലുള്ള ഗ്യാസ് ബോട്ടിലിലാണ് തകരാര്‍ കണ്ടെത്തിയത്.

also read: ഉപയോഗിക്കുന്നത് ഫാനും ലൈറ്റും മാത്രം; കറന്റ് ബില്ല് 128 കോടി; എന്ത് ചെയ്യണമെന്നറിയാതെ കുടുംബം

DONT MISS
Top