സിഗരറ്റ് വലിക്കുമ്പോള്‍ ആസ്മയില്ലേ ; പ്രിയങ്കയെ വിമര്‍ശിച്ച് ട്രോളന്മാര്‍

മിയാമി ബീച്ചില്‍ അമ്മയ്ക്കും ഭര്‍ത്താവിനും ഒപ്പമിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്ക ചോപ്രയ്ക്ക് നേരെ വിമര്‍ശനും ട്രോളും. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് പ്രിയങ്ക അമേരിക്കയില്‍ എത്തിയത്. ജൂലൈ 18 നായിരുന്നു താരത്തിന്റെ പിറന്നാള്‍. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ആയിരുന്നു ഇത്. എന്നാല്‍ പിറന്നാള്‍ ആഷോഷത്തിന് പിന്നാലെ ബീച്ചില്‍ നിന്നുമുള്ള പ്രിയങ്കയുടെ ചിത്രത്തെ വിടാതെ വിമര്‍ശിക്കുകയാണ് ട്രോളന്മാര്‍.

also read: മലയാളികള്‍ ഉള്‍പ്പടെയുള്ള ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു (വീഡിയോ)

ചിത്രത്തില്‍ പ്രിയങ്ക സിഗരറ്റ് വലിക്കുന്നുണ്ട്. ഇതാണ് വിമര്‍ശനത്തിന് കാരണമായത്. മലിനീകരണം ഒഴിവാക്കാന്‍ പഠക്കങ്ങള്‍ പൊട്ടക്കാതെ ദീപാവലി ആഘോഷിക്കണം എന്ന താരത്തിന്റെ പഴയ വീഡിയോയാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. തനിക്ക് ആസ്മയുള്ളതായും താരം വീഡിയോയില്‍ അന്ന് പറഞ്ഞിരുന്നു.

സിഗരറ്റ് വലിക്കുമ്പോള്‍ ആസ്മയില്ലേ എന്നാണ് ട്രോളന്മാര്‍ പ്രിയങ്കയോട് ചോദിക്കുന്നത്. പഴയ വീഡിയോ അടക്കം പങ്കുവെച്ചാണ് താരത്തെ പലരും വിമര്‍ശിക്കുന്നത്. അവസരവാദിയാണ് പ്രിയങ്കയെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.

also read: പ്രളയാന്തര പുനര്‍നിര്‍മാണം: 6424 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി, 3425 വീടുകളുടെ പ്രവൃത്തി അന്തിമ ഘട്ടത്തില്‍

DONT MISS
Top