കാണികള്‍ അഭിനയമെന്ന് കരുതി; ഇന്ത്യന്‍ ഹാസ്യതാരം സ്റ്റേജില്‍ കുഴഞ്ഞ് വീണ് മരിച്ചു

ഇന്ത്യന്‍ സ്റ്റാന്‍ഡ്അപ് കൊമേഡിയിന്‍ ദുബായിയില്‍ പരിപാടി അവതരിപ്പിക്കവെ കുഴഞ്ഞ് വീണ് മരിച്ചു. മഞ്ജുനാഥ് നായിഡുവാണ് മരിച്ചത്. ഹൃദായാഘാതമായിരുന്നു മരണ കാരണം. വെള്ളിയാഴ്ചയായിരുന്നു മരണം. സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടയില്‍ മഞ്ജുനാഥ് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

also read: ഉപയോഗിക്കുന്നത് ഫാനും ലൈറ്റും മാത്രം; കറന്റ് ബില്ല് 128 കോടി; എന്ത് ചെയ്യണമെന്നറിയാതെ കുടുംബം

സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കേണ്ടവരില്‍ അവസാനത്തെ ആളായിരുന്നു മഞ്ജു നാഥ്. സ്‌റ്റേജില്‍ എത്തിയ മഞ്ജുനാഥ് തന്റെ കുടുംബത്തെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും സംസാരിച്ചു. പിന്നീട് ഉത്കണ്ഠയെക്കുറിച്ചാണ് കാണികളോട് പറഞ്ഞത്. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മഞ്ജുനാഥ് അവിടെ ഉണ്ടായിരുന്നു ബെഞ്ചിലേക്ക് ഇരിക്കുകയും ഉടന്‍ തന്നെ നിലത്തേക്ക് കുഴഞ്ഞ് വീഴുകയുമായിരുന്നു.

also read: വയനാട് ബത്തേരിയില്‍ വയോധികയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ഉത്കണ്ഠയെക്കുറിച്ച് സംസാരിച്ചതിനാല്‍ ഇതെല്ലാം പരിപാടിയുടെ ഭാഗമാണെന്നാണ് കാണികള്‍ കരുതിയത്. എന്നാല്‍ പിന്നീടാണ് മഞ്ജുനാഥ് വേദിയില്‍ മരിച്ച് വീഴുകയായിരുന്നു എന്നത് കാണികള്‍ അറിഞ്ഞതെന്ന് സഹകലാകാരന്‍ പറയുന്നു. അബുദാബിയില്‍ ജനിച്ച് വളര്‍ന്ന മഞ്ജുനാഥ് പിന്നീട് ദുബായിലേക്ക് മാറുകയായിരുന്നു.

also read: ‘രമ്യ ഹരിദാസിന് ബാങ്കില്‍ നിന്നും ലോണ്‍ ലഭിക്കാന്‍ സാധ്യത ഇല്ലാത്തിനാലാണ് തങ്ങള്‍ സംഘടനക്കുള്ളില്‍ പിരിവ് നടത്തിയത്’: അനില്‍ അക്കര എംഎല്‍എ

DONT MISS
Top