മുംബൈയില്‍ നാല് നിലകെട്ടിടത്തില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

മുംബൈ: മുംബൈയിലെ നാല് നില കെട്ടടത്തിലുണ്ടായ തീപിടുത്തതില്‍ ഒരാള്‍ മരിച്ചു. താജ് മഹല്‍ പാലസ് ഹോട്ടലിന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മരിച്ചയാളെക്കുറിച്ച് ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ല.

also read: ഉപയോഗിക്കുന്നത് ഫാനും ലൈറ്റും മാത്രം; കറന്റ് ബില്ല് 128 കോടി; എന്ത് ചെയ്യണമെന്നറിയാതെ കുടുംബം

തീപിടുത്തം ഉണ്ടായ കെട്ടടത്തില്‍ നിന്നും 15 പേരെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് 12.20 ഓടെയാണ് തീപിടുത്തം ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്ത് എത്തുകയും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

also read: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി ജീവക്കാരെ വിട്ടു കിട്ടാന്‍ അടിയന്തരമായി ഇടപെടണം; മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

തീപിടിച്ച കെട്ടിടത്തിനോട് സമീപത്തുള്ള സ്റ്റീല്‍ ഗോവണിയില്‍ കയറിയാണ് രക്ഷാപ്രവര്‍ത്തകര്‍ തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കെട്ടിടത്തിലെ ജനാലയിലൂടെ കറുത്ത പുക വമിക്കുന്നത് കാണാന്‍ സാധിക്കും. തീപിടുത്തം ഉണ്ടാകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

also read: വയനാട് ബത്തേരിയില്‍ വയോധികയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

DONT MISS
Top