ഉപയോഗിക്കുന്നത് ഫാനും ലൈറ്റും മാത്രം; കറന്റ് ബില്ല് 128 കോടി; എന്ത് ചെയ്യണമെന്നറിയാതെ കുടുംബം

ഹാപൂര്‍: വൈദ്യുതി വകുപ്പില്‍ നിന്നും ലഭിച്ച കറന്റ് ബില്ല് കണ്ടതിന്റെ ഞെട്ടല്‍ മാറാത്ത അവസ്ഥയിലാണ് ഉത്തര്‍പ്രദേശിലെ ഒരും കുടുബം. ഷമിം എന്നയാളുടെ വീട്ടിലാണ് 128 കോടിയുടെ കറന്റ് ബില്ല് വന്നിരിക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചു എന്നതിന്റെ കാരണം പോലും കണ്ടെത്താന്‍ സാധിക്കാതെ ഉഴലുകയാണ് ഷമീമും കുടുംബവും. കറന്റ് ബില്ല് അടയ്ക്കാന്‍ വൈകിയതോടെയാണ് ഉദ്യോഗസ്ഥര്‍ വന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കുടുംബം പറയുന്നു.

also read: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി ജീവക്കാരെ വിട്ടു കിട്ടാന്‍ അടിയന്തരമായി ഇടപെടണം; മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

ആരും തങ്ങളും പരാതി കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. എങ്ങനെയാണ് ഇത്രയും വലിയ തുക അടയ്ക്കുന്നത്. പരാതി നല്‍കാന്‍ പോയിരുന്നുവെങ്കിലും ബില്ല് അടയ്ക്കാതെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത് എന്നും ഷമിം പറയുന്നു. ഹാപൂരിലെ മുഴുവന്‍ ബില്ലും തനിക്കാണ് നല്‍കിയത് എന്നും ഷമിം ആരോപിക്കുന്നു.

also read: വയനാട് ബത്തേരിയില്‍ വയോധികയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

വീട്ടില്‍ ആകെ ഫാനും ലൈറ്റും മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഷമീമിന്റെ ഭാര്യ പറയുന്നു. 700 മുതല്‍ 800 വരെയാണ് സാധാരണ ബില്ല് വരുന്നത്. എങ്ങനെയാണ് ഇത്രയും വലിയ ബില്ല് വന്നത്. തങ്ങള്‍ പാവപ്പെട്ടവരാണ് എന്നും ഷമീമിന്റെ ഭാര്യ പറയുന്നു.

അതേസമയം സാങ്കേതിക തകരാര്‍ മൂലമാണ് ഇത് സംഭവിച്ചത് എന്നും പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കും എന്നും അസിസ്റ്റന്റ് ഇലട്രിക്കല്‍ എഞ്ചിനീയര്‍ രാം ശരണ്‍ പറഞ്ഞു.

also read: മലയാളികള്‍ ഉള്‍പ്പടെയുള്ള ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു (വീഡിയോ)

DONT MISS
Top