നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ പിതാവ് നിലത്തടിച്ച് കൊന്നു

ജബല്‍പുര്‍: നിര്‍ത്താതെയുള്ള കുഞ്ഞിന്റെ കരച്ചില്‍ക്കേട്ട് പ്രകോപിതനായ പിതാവ് കുട്ടിയെ നിലത്തടിച്ചു കൊന്നു. മധ്യപ്രദേശിലെ ജബല്‍പുരിലാണ് ഞെട്ടിക്കുന്ന സംഭവം. ഒന്നരവയസുകാരിയായ രുപാലി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

also read: രമ്യാ ഹരിദാസിന് വാഹനം വാങ്ങാന്‍ പണപ്പിരിവ്; എതിര്‍പ്പുമായി മുല്ലപ്പള്ളി

കൊലപാതക ശേഷം കുഞ്ഞിന്റെ ശരീരം ഇയാള്‍ അടുത്തുള്ള അഴുക്കുചാലിന് സമീപത്തെ ഒരു കല്ലിനടിയില്‍ ഉപേക്ഷിച്ചു. ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് കുഞ്ഞിന്റെ ശരീരം ആദ്യം കണ്ടത്. കൊലപാതകക്കുറ്റത്തിനാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്.

also read: കൊച്ചി മെട്രോ പുതിയ പാതയിലെ പരീക്ഷണ ഓട്ടം വിജയകരം

മരിച്ച കുഞ്ഞിനെക്കൂടാതെ ഇയാള്‍ക്ക് വേറെയും മൂന്ന് മക്കളുണ്ട്. സംഭവസമയത്ത് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു.  മദ്യലഹരിയായത് കൊണ്ട് തന്നെയാണ് പിതാവ് ഇത്തരത്തിലൊരു ക്രൂരകൃത്യം എന്നാണ് നിഗമനം

DONT MISS
Top