സൗഹൃദ സാന്ത്വനവുമായി ഒരു വിഭജന കഥ

ഇന്ത്യാ പാകിസ്താന്‍ വിഭജനത്തിന്റെ കഥ ലണ്ടനിലെ പ്രസിദ്ധമായ ബ്രിട്ടീഷ് ലൈബ്രറിയില്‍ ഇങ്ങനെ കേട്ടൂ. ഹിന്ദു കുടുംബത്തിന്റെ ജീവന്‍ രക്ഷിച്ച മുസ്‌ലിംങ്ങള്‍ സിക്കുകാരുടെ കുട്ടിക്ക് മുലയൂട്ടുന്ന മുസ്‌ലിം വനിത. ഇല്ല വിഭജനത്തിനു മുന്‍പ് മതത്തിന്റെ പേരില്‍ കലഹം ഇല്ലായിരുന്നു. അറിവുകളുടെ അക്ഷയ ഖനിയായ ബ്രിട്ടീഷ് ലൈബ്രറിയില്‍ നടന്ന വിഭജനകാലത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ബിബിസി യുടെ മുന്‍ നിരയിലുള്ള ജേണലിസ്റ്റ് കിസ്ടി വാര്‍ക്കും, കവിത പുരിയും പങ്കെടുത്തു. കവിത പുരി ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികത്തില്‍ ബിബിസിക്ക് വേണ്ടി ചെയ്ത ഡോക്യുമെന്‍ടിയാണ് ‘പാര്ടിഷന്‍ വോയ്‌സസ്’. ഇന്ത്യാ പാകിസ്താന്‍ വിഭജനം ഒരു സാധാരണ മനുഷ്യനെ എങ്ങനെ സ്വാധീനിക്കാം, അതെങ്ങനെ അവരെ മാറ്റിത്തീര്‍ത്തു എന്ന് പറയുകയാണ് കുറെ മനുഷ്യരുടെ ഞടുക്കുന്ന ഓര്‍മ്മകളിലൂടെ.

also read: കശ്മീര്‍ പ്രശ്‌നം പരിഹരിക്കും, ഭൂമിയിലെ ഒരു ശക്തിക്കും അതിനെ തടുക്കാനാകില്ല: രാജ്‌നാഥ് സിംഗ്

ഇന്ത്യാപാകിസ്താന്‍ വിഭജന കാലത്ത് അവിടെ ജീവിക്കുകയും തുടര്‍ന്ന് ബ്രിട്ടനിലെത്തി പല ഭാഗത്ത് ജീവിതത്തിന്റെ പല തുറകളില്‍ ജീവിക്കുകയും ചെയ്ത 40 പേരെ അവരുടെ ഓര്‍മ്മകളിലൂടെ കേള്‍ക്കുകയാണ് ‘പാര്ടിഷന്‍ വോയ്‌സസ്’ ബിബിസി റേഡിയോ ഡോക്യുമെന്ടറിയിലൂടെ. സ്വാതന്ത്ര്യാനന്തരം തങ്ങളുടെ നീറുന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ ഇവരില്‍ പലരും ആഗ്രഹിച്ചില്ല. കവിതാ പുരിയുടെ അച്ഛനും തന്റെ വിഭജന കാല ചരിത്രം പറയുമായിരുന്നില്ല. അവസാനം പറഞ്ഞപ്പോള്‍ അവര്‍ പാകിസ്ഥാനിലെ ലാഹോറിലാണ് ജീവിച്ചതെന്ന് കുടുംബാംഗങ്ങള്‍ ആദ്യമായി അറിഞ്ഞു. ഇന്നലെ വരെ അയല്‍ക്കാരായി ജീവിച്ച മനുഷ്യര്‍ പെട്ടെന്ന് ശത്രുക്കളായി മാറിയ ശേഷം രക്തപ്പുഴ ഒഴുക്കിയപ്പോള്‍ തന്റെ കുടുംബത്തെ രക്ഷിച്ചത് ലാഹോറിലെ മുസ്‌ലിംങ്ങളായിരുന്നുവെന്നയാള്‍ പറഞ്ഞു.

also read: മതപഠനശാലകളെ തീവ്രവാദമുക്തമാക്കാനൊരുങ്ങി ഇമ്രാന്‍ ഖാന്‍; മദ്രസകളില്‍ സയന്‍സും കണക്കും പഠിപ്പിക്കും

അപ്പോള്‍ മുസ്‌ലിം ഹിന്ദു കലഹം എന്നും ഉണ്ടായിരുന്നോ? ഇല്ല വിഭജനത്തിന് മുന്‍പ് മതത്തിന്റെ പേരില്‍ കലഹം ഇല്ലായിരുന്നു എന്ന് ഇവിടെ ഡോക്യുമെന്ടറിയില്‍ സംസാരിച്ചവര്‍ സ്വന്തം അനുഭവത്തിലൂടെ പറയുന്നു. പഞ്ചാബില്‍ സിക്കുകാര്‍ കൂടുതല്‍ താമസിച്ചിരുന്ന സ്ഥലത്ത് ഉണ്ടായിരുന്ന മുസ്‌ലിം കുടുംബത്തിന്റെ കാര്യം പറയുന്നുണ്ട്. സിക്കുകാരുടെ കുടുംബത്തില്‍ മരണമോ മറ്റോ ഉണ്ടാകുമ്പോള്‍ അവരുടെ കുട്ടികളെ നിര്‍ത്തുന്നത് ഈ മുസ്‌ലിം കുടുംബത്തിലാണ്. ഈ കുടുംബത്തിലെ ഒരു അമ്മ ഈ സിക്ക് കുട്ടികള്‍ക്ക് മുലയൂട്ടുകയും ചെയ്യുമായിരുന്നു. ചുറ്റും വിഭജനത്തിന്റെ അക്രമവും ഭീകരതകളും ഉഷ്ണ പ്രവാഹം പോലെ ഒഴുകിയപ്പോള്‍ ഈ സ്‌നേഹ സൗഹാര്‍ധത്തിതിന്റെ നീരൊഴുക്കുകളും അവിടെ ഉണ്ടായിരുന്നു. കവിതാ പുരി തന്റെ അനുഭവങ്ങള്‍ ‘പാര്ടിഷന്‍ വോയ്‌സസ്’ എന്ന പേരില്‍ പുസ്തക രൂപത്തിലാക്കി ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

also read:  താര്‍ 700 നിര്‍മിച്ചത് ഇങ്ങനെ; ആരേയും മോഹിപ്പിക്കും വീഡിയോയുമായി മഹീന്ദ്ര

കൊളോണിയല്‍ കാല ചര്‍ച്ചകള്‍ ബ്രിട്ടനില്‍ ഇപ്പോള്‍ തുടങ്ങുന്നത് ശശി തരൂരിലാണ്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും തുടര്‍ന്ന് പല വേദികളിലും ഇതിനെക്കുറിച്ച് ശശി തരൂര്‍ വളരെ വ്യക്തതയോടെ ബ്രിട്ടന്‍ എങ്ങനെ ഇന്ത്യയെ കൊളോണിയല്‍ കാലയളവില്‍ ചൂഷണം ചെയ്തു പാപ്പരാക്കി എന്ന് പറഞ്ഞു. ബ്രിട്ടീഷ് ലൈബ്രറിയിലെ ഈ ചര്‍ച്ചയിലും തരൂര്‍ പറഞ്ഞ നഷ്ട്ടപരിഹാര പ്രശ്‌നം പരാമര്‍ശിക്കപ്പെട്ടു.

DONT MISS
Top