താര്‍ 700 നിര്‍മിച്ചത് ഇങ്ങനെ; ആരേയും മോഹിപ്പിക്കും വീഡിയോയുമായി മഹീന്ദ്ര


ഒരു വാഹന പ്രേമിയാണോ? എങ്കില്‍ ഈ വീഡിയോ കണ്ടുകഴിയുമ്പോള്‍ ഒരു മഹീന്ദ്ര താര്‍ വാങ്ങണം എന്ന് മോഹം തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. അത്രയ്ക്ക് മികവും മിഴിവുമാണ് മഹീന്ദ്ര പുറത്തുവിട്ട പുതിയ താര്‍ 700ന്റെ മെയ്ക്കിംഗ് വീഡിയോ.

മഹീന്ദ്രയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് താര്‍ 700 പുറത്തിറക്കിയത്. 700 യൂണിറ്റുകള്‍ മാത്രമാണ് ഈ വാഹനം പുറത്തുവരുന്നത്. ഈ ലിമിറ്റഡ് എഡിഷന്‍ നിര്‍മിക്കുന്ന വീഡിയോയാണ് ഇപ്പോല്‍ മഹീന്ദ്ര പുറത്തുവിട്ടത്.

Also Read: മതപഠനശാലകളെ തീവ്രവാദമുക്തമാക്കാനൊരുങ്ങി ഇമ്രാന്‍ ഖാന്‍; മദ്രസകളില്‍ സയന്‍സും കണക്കും പഠിപ്പിക്കും

ജീപ്പില്‍നിന്ന് ഈ ആകൃതിയില്‍ വാഹനം പുറത്തിറക്കാന്‍ അനുമതി ലഭിച്ചതിന് ശേഷം മഹീന്ദ്ര ആദ്യമായി പുറത്തിറക്കിയ ഒറിജിനല്‍ സിജെ 3 സീരിസ് ജീപ്പ് മോഡലും വീഡിയോയിലുണ്ട്. പുതിയ താര്‍ ഈ ജീപ്പിനടുത്ത് നിലയുറപ്പിച്ച ചിത്രം ആരേയും ആകര്‍ഷിക്കും.

പുതിയ താര്‍ 700ന് 9.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ആന്റിലോക്ക് ബ്രേക്കിംഗുമായി എത്തുന്ന ആദ്യ താറാണിത്. 105 ബിഎച്ച്പി കരുത്തേകുന്ന 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് താറില്‍ ഇടംപിടിച്ചിരിക്കുന്നത്.

DONT MISS
Top